അയോവയിവല്‍ 10,000 പൗണ്ടോളം ലെഡ് അസൈഡ് പൊട്ടിച്ചു നശിപ്പിക്കാനുള്ള സൈനിക നീക്കം മാറ്റിവച്ചു

അയോവയിവല്‍ 10,000 പൗണ്ടോളം ലെഡ് അസൈഡ് പൊട്ടിച്ചു നശിപ്പിക്കാനുള്ള സൈനിക നീക്കം മാറ്റിവച്ചു

അയോവ: യുഎസിലെ അയോവ സംസ്ഥാനത്തുള്ള സൈനിക ആയുധനിര്‍മാണശാലയില്‍ സൂക്ഷിച്ചിരിക്കുന്ന ഏകദേശം 9,700 പൗണ്ട് (4,400 കിലോഗ്രാം) ലെഡ് അസൈഡ് സ്‌ഫോടനത്തിലൂടെ നശിപ്പിക്കാനുള്ള നടപടി തിങ്കളാഴ്ചത്തേക്ക് മാറ്റിവച്ചു. നേരത്തെ വെള്ളിയാഴ്ച ഉച്ചയോടെ നടത്താന്‍ നിശ്ചയിച്ചിരുന്ന സ്‌ഫോടനമാണ് പൊതുജനങ്ങളുടെ ആശങ്കകളും സുരക്ഷാ മുന്‍കരുതലുകളും പരിഗണിച്ച് മാറ്റിവച്ചത്. അയോവയിലെ യു.എസ്. ആര്‍മി അമ്യൂണിഷന്‍ പ്ലാന്റില്‍ സൂക്ഷിച്ചിരിക്കുന്ന 68 ബാരലുകളിലെ രാസവസ്തുവാണ് നശിപ്പിക്കാനൊരുങ്ങുന്നത്. കാലപ്പഴക്കം കാരണം ചെറിയ മര്‍ദത്തില്‍ പോലും പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ളതുമായ ലെഡ് അസൈഡ് സുരക്ഷിതമായി നീക്കം ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടി സ്വീകരിക്കുന്നതെന്ന് സൈന്യം അറിയിച്ചു.

സ്‌ഫോടനത്തെ തുടര്‍ന്ന് വലിയ ശബ്ദവും ഭൂചലനത്തിന് സമാനമായ പ്രകമ്പനവും വിഷാംശമുള്ള ലെഡ് കലര്‍ന്ന പൊടിപടലങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സൈന്യം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാറ്റിന്റെ വേഗതയനുസരിച്ച് ഈ പൊടിപടലങ്ങള്‍ ഒരു മണിക്കൂര്‍ വരെ അന്തരീക്ഷത്തില്‍ നിലനില്‍ക്കാമെന്നാണ് വിലയിരുത്തല്‍. കോണ്‍ക്രീറ്റ് ഉപയോഗിച്ച് നിര്‍മിച്ച മണ്ണിനടിയിലെ പ്രത്യേക സ്‌ഫോടനകേന്ദ്രങ്ങളിലാണ് ബാരലുകള്‍ നശിപ്പിക്കുക. ചുറ്റും ഉയരമുള്ള മണല്‍ത്തിട്ടകള്‍ ഒരുക്കുന്നതിനൊപ്പം മണ്ണ് വെള്ളത്തില്‍ നനയ്ക്കുകയും വെള്ളം സ്‌പ്രേ ചെയ്യുകയും ചെയ്യും. ഇതിലൂടെ ലെഡ് കലര്‍ന്ന പൊടി അന്തരീക്ഷത്തിലേക്ക് വ്യാപിക്കുന്നത് കുറയ്ക്കാനാകുമെന്നാണ് സൈന്യത്തിന്റെ പ്രതീക്ഷ. സ്‌ഫോടനത്തെ തുടര്‍ന്ന് ജനവാസ മേഖലകളില്‍ ജനല്‍ച്ചില്ലുകള്‍ തകരാനും സാധ്യതയുള്ളതിനാല്‍ സമീപ പ്രദേശങ്ങളിലെ താമസക്കാരോട് താല്‍ക്കാലികമായി ഒഴിഞ്ഞുപോകാനും നിര്‍ദേശിച്ചിരുന്നു.

അതേസമയം, സ്‌ഫോടനത്തിലൂടെ പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. അയോവ എന്‍വയോണ്‍മെന്റല്‍ കൗണ്‍സിലും സിയറ ക്ലബ്ബും അമേരിക്കന്‍ പരിസ്ഥിതി സംരക്ഷണ ഏജന്‍സിയായ ഇ.പി.എ അനുവദിച്ച അനുമതി റദ്ദാക്കുകയോ മരവിപ്പിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഫെഡറല്‍ കോടതിയെ സമീപിച്ചു. ലെഡ് കലര്‍ന്ന പൊടിപടലങ്ങള്‍ സൈനിക കേന്ദ്രത്തില്‍നിന്ന് ഏകദേശം 25 മൈല്‍ നീളത്തിലും 5 മൈല്‍ വീതിയിലുമുള്ള പ്രദേശത്തേക്ക് വ്യാപിക്കാമെന്നും സമീപത്തെ വീടുകള്‍, ജലസ്രോതസ്സുകള്‍, കൃഷിയിടങ്ങള്‍ എന്നിവയെ ബാധിക്കാമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ജനങ്ങള്‍ക്ക് ആവശ്യമായ മുന്നറിയിപ്പ് യഥാസമയം നല്‍കിയില്ലെന്നും സംഘടനകള്‍ ആരോപിച്ചു. റിപ്പബ്ലിക്കന്‍ സെനറ്റര്‍ ചക്ക് ഗ്രാസ്ലിയും സൈന്യത്തോട് ആശങ്കകള്‍ അറിയിക്കുകയും പൊതുജനങ്ങളുമായി കൂടുതല്‍ ആശയവിനിമയം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

A military operation to destroy approximately 10,000 pounds of lead azide in Iowa has been postponed.

Share Email
LATEST excelnclexrn
More Articles
Top