ജീമോന്‍ റാന്നി
ലീഗ് സിറ്റി (ടെക്സാസ്): മലയാളീ സമാജം ഓഫ് ലീഗ് സിറ്റി (MSOLC) സംഘടിപ്പിക്കുന്ന ‘വിന്റര്‍ ബെല്‍സ് 2026’ ക്രിസ്തുമസ്-പുതുവത്സര ആഘോഷം ഡിസംബര്‍ 26 ശനിയാഴ്ച വൈകുന്നേരം അഞ്ചുമണി മുതല്‍ രാത്രി പത്തുമണിവരെ ലീഗ് സിറ്റിയിലെ ജോണി അരോള്‍ഫോ സിവിക് സെന്ററില്‍ (Johnnie Arolfo Civic Center) നടത്തപ്പെടും.
ഫ്രണ്ട്സ്വുഡ് ഹോസ്പിറ്റല്‍ ഇ.ആര്. (Friendswood Hospital ER) ആണ് ഈ വര്‍ഷത്തെ ആഘോഷങ്ങളുടെ പ്രധാന ഇവന്റ്സ്പോണ്സര്.

സംഗീതം, നൃത്തം, ക്രിസ്തുമസ് തീം ഫാഷന്‍ ഷോ, കഥാവിവരണത്തിന്റെയും പശ്ചാത്തല സംഗീതത്തിന്റെയുംഅകമ്പടിയോടെയുള്ള തത്സമയ ചിത്രരചന, ഹാസ്യപരിപാടികള്‍, വൈവിധ്യമാര്‍ന്ന കേരളീയ ഭക്ഷണവിരുന്ന് തുടങ്ങിവിപുലമായ പരിപാടികളാണ് ഇത്തവണ ഒരുക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
ആഘോഷങ്ങള്‍ വന്‍വിജയമാക്കുന്നതിനായി സംഘടനയുടെ ഭാരവാഹികളും വിവിധ കമ്മിറ്റികളും ഒറ്റക്കെട്ടായിപ്രവര്ത്തനങ്ങള് ആരംഭിച്ചുകഴിഞ്ഞു. സംഘടനയിലെ അംഗങ്ങളില്‍നിന്നും കുടുംബങ്ങളില്‍നിന്നും മികച്ച പിന്തുണയുംസഹകരണവുമാണ് ലഭിക്കുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു.
ക്രിസ്തുമസ് വിസ്മയമൊരുക്കാന്‍ ‘Winter Bells in Wonderland’
ഈ വര്‍ഷത്തെ ആഘോഷങ്ങളുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായി ‘Winter Bells in Wonderland – Where Christmas Magic Meets Runway Glamour’ എന്ന പേരില്‍ പ്രത്യേക ക്രിസ്തുമസ് തീം ഫാഷന്‍ ഷോ അരങ്ങേറും.
Lakshyaa Curationz ഒരുക്കുന്ന ഫാഷന്‍ ഷോയ്ക്കായി വിന്റര്‍ ബെല്‍സ് ആഘോഷങ്ങള്‍ക്ക് മാത്രമായി ക്രിസ്തുമസ്പ്രമേയത്തിലുള്ള പ്രത്യേക വസ്ത്രങ്ങളും അവതരണരീതികളും രൂപകല്‍പ്പന ചെയ്തുവരുന്നു. ക്രിസ്തുമസിന്റെവര്ണാഭമായ അന്തരീക്ഷവും ഫാഷന്‍ ലോകത്തിന്റെ മനോഹാരിതയും ഒരുമിക്കുന്ന ഈ അവതരണം ആഘോഷങ്ങള്ക്ക്കൂടുതല് മിഴിവേകും.
‘Colors of Harmony’ – കഥയ്ക്കൊപ്പം കാന്‍വാസില്‍ വിരിയുന്ന വര്‍ണവിസ്മയം
ആഘോഷങ്ങളുടെ മറ്റൊരു പ്രധാന ആകര്‍ഷണമായി ‘Colors of Harmony – A Live Painting Spectacle’ എന്ന പേരില്വ്യത്യസ്തമായ തത്സമയ ചിത്രരചനാ പരിപാടിയും അവതരിപ്പിക്കും.
ചിത്രരചനയ്ക്ക് മുഖ്യപ്രാധാന്യം നല്കുന്ന ഈ കലാവിരുന്നില്‍, കഥാവിവരണത്തിന്റെയും പശ്ചാത്തല സംഗീതത്തിന്റെയുംഅകമ്പടിയോടെ വേദിയില്‍ ചിത്രം തത്സമയം രൂപംകൊള്ളും. അവതരിപ്പിക്കുന്ന കഥയുടെ ആശയങ്ങളും വികാരങ്ങളുംചിത്രകാരന്റെ ഭാവനയിലൂടെ കാന്‍വാസില്‍ വര്‍ണങ്ങളായി വിരിയുമ്പോള്‍, പശ്ചാത്തല സംഗീതം അവതരണത്തിന്കൂടുതല് ഭാവതീവ്രത പകരും.
കേള്‍ക്കുന്ന കഥ കണ്മുന്നില് ചിത്രമായി ജീവന്‍വയ്ക്കുന്ന ഈ വേറിട്ട കലാനുഭവം കാണികള്ക്ക്വിസ്മയക്കാഴ്ചയാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
സംഗീതോപകരണങ്ങളുടെ അകമ്പടിയോടെയുള്ള ക്രിസ്തുമസ് കരോള്‍ ഗാനാലാപനം, കുട്ടികളുടെയുംയുവജനങ്ങളുടെയും മുതിര്‍ന്നവരുടെയും നൃത്താവതരണങ്ങള്‍, ഹാസ്യ സ്കിറ്റുകള്‍, വിവിധ സംഗീതപരിപാടികള്എന്നിവയും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും.
ആയിരത്തിലധികം പേര്‍ക്ക് കേരളീയ ഭക്ഷണവിരുന്ന്
വിന്റര്‍ ബെല്‍സ് ആഘോഷങ്ങളുടെ മറ്റൊരു പ്രധാന ആകര്‍ഷണം ആയിരത്തിലധികം പേര്‍ക്ക് ഭക്ഷണം ഒരുക്കുന്നതിനുള്ളവിപുലമായ സംവിധാനങ്ങളോടെ സംഘടിപ്പിക്കുന്ന കേരളീയ ഭക്ഷണവിരുന്നായിരിക്കും.
ഷോണി ജോസഫ്, രാജേഷ് ചന്ദ്രശേഖരന്, തോമസ് ജോസഫ്, സുമേഷ് സുബ്രമണ്യന്‍, ആന്റണി ജോസഫ്, ജിന്റോ കാരിക്കല്‍, ജോബിന് പന്തലാടി എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷണവിഭാഗത്തിന്റെ പ്രവര്ത്തനങ്ങളുംവിപുലമായ ഒരുക്കങ്ങളും പുരോഗമിക്കുന്നത്.
ഒട്ടേറെ കേരളീയ തനത് വിഭവങ്ങള്‍ക്കൊപ്പം ബാര്‍ബിക്യൂ (BBQ) വിഭവങ്ങളും ഭക്ഷണവിരുന്നില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഭക്ഷണവിരുന്നിന്റെ ഏറ്റവും വലിയ പ്രത്യേകത, എല്ലാ വിഭവങ്ങളും പരിപാടി നടക്കുന്ന ജോണി അരോള്‍ഫോ സിവിക്സെന്ററില്ത്തന്നെ തത്സമയം പാകം ചെയ്ത് ചൂടോടെയും പുതുമയോടെയും അതിഥികള്‍ക്ക് വിളമ്പുമെന്നതാണ്. മുന്കൂട്ടിപാകം ചെയ്ത് കൊണ്ടുവരുന്ന ഭക്ഷണത്തിനുപകരം വേദിയില്‍ത്തന്നെ പുതുതായി തയ്യാറാക്കുന്ന കേരളീയ വിഭവങ്ങള്ആസ്വദിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്.
ആയിരത്തിലധികം പേര്‍ക്ക് സുഗമമായി ഭക്ഷണം വിതരണം ചെയ്യുന്നതിനാവശ്യമായ പ്രത്യേക ക്രമീകരണങ്ങളുംആസൂത്രണം ചെയ്തുവരുന്നതായി ഭക്ഷണവിഭാഗം ഭാരവാഹികള്‍ അറിയിച്ചു.
ഇവന്റ് സ്പോണ്‍സറായി ഫ്രണ്ട്സ്വുഡ് ഹോസ്പിറ്റല്‍ ഇ.ആര്.
വിന്റര്‍ ബെല്‍സ് 2026 ആഘോഷങ്ങളുടെ പ്രധാന ഇവന്റ് സ്പോണ്‍സറായി ഫ്രണ്ട്സ്വുഡ് ഹോസ്പിറ്റല്‍ ഇ.ആര്. സഹകരിക്കുന്നു.
മലയാളി സമൂഹത്തിന്റെ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും ലഭിക്കുന്ന ഇത്തരം പിന്തുണ ഏറെവിലപ്പെട്ടതാണെന്ന് സംഘടനാ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. ആഘോഷങ്ങള്‍ക്ക് പിന്തുണ നല്കുന്ന ഫ്രണ്ട്സ്വുഡ്ഹോസ്പിറ്റല് ഇ.ആറിനോട് സംഘാടകര്‍ നന്ദിയും കടപ്പാടും അറിയിച്ചു.
വിപുലമായ ഒരുക്കങ്ങളുമായി സംഘാടക സമിതി
മലയാളീ സമാജം ഓഫ് ലീഗ് സിറ്റി പ്രസിഡന്റ് ബിജോ സെബാസ്റ്റ്യന്‍, സെക്രട്ടറി ഡോ. ജേക്കബ് തെരുവത്ത്, ട്രഷറര്റോബി തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്.
വൈസ് പ്രസിഡന്റുമാരായ ജിജു ജോണ്‍, സീന ജോസ്, ജോയിന്റ് സെക്രട്ടറിമാരായ ഡോ. നജീബ് കുഴിയില്‍, പ്രവിതജിജി, ജോയിന്റ് ട്രഷറര്‍ ബിജി കോടാകേരില്‍ എന്നിവരും വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു.
സംഘടനയിലെ അംഗങ്ങളുടെ കൂട്ടായ്മയും സജീവ സഹകരണവുമാണ് പരിപാടിയുടെ വിജയത്തിന് പിന്നിലെ പ്രധാനശക്തിയെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.
MSOLC അംഗങ്ങള്‍ക്കും പ്രത്യേകമായി ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും മാത്രമായിരിക്കുംആഘോഷത്തില് പ്രവേശനം.
ക്രിസ്തുമസിന്റെയും പുതുവത്സരത്തിന്റെയും സന്തോഷവും സൗഹൃദവും സ്നേഹവും പങ്കുവയ്ക്കുന്നതിനൊപ്പംപുതുതലമുറയ്ക്ക് കേരളീയ സംസ്കാരവും പാരമ്പര്യവും പരിചയപ്പെടുത്തുന്നതിനും കലാപരമായ കഴിവുകള്പ്രകടിപ്പിക്കുന്നതിനും വേദിയൊരുക്കുകയാണ് ആഘോഷത്തിന്റെ ലക്ഷ്യം.
‘വിന്റര്‍ ബെല്‍സ് 2026’ ലീഗ് സിറ്റിയിലെ മലയാളി സമൂഹത്തിന്റെ ഐക്യത്തിന്റെയും കൂട്ടായ്മയുടെയുംമറ്റൊരു അവിസ്മരണീയ ആഘോഷമായി മാറുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.
വെബ്സൈറ്റ്: www.msolc.org
കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്റ് ബിജോ സെബാസ്റ്റ്യന്‍ (409-256-6427), സെക്രട്ടറി ഡോ. ജേക്കബ് തെരുവത്ത് (240-426-1845), ട്രഷറര്‍ റോബി തോമസ് (917-301-4570).
Extensive preparations have begun for the ‘Winter Bells 2026’ celebrations of the League City Malayali Samajam.
















