ഡാലസ് :ഏവര്‍ക്കും സുപരിചിതനും അമേരിക്കന്‍ മലയാളി എഴുത്തുകാരനുമായ ജോസ് ഓച്ചാലില്നെ ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക മലങ്കരസമൂഹം പ്രത്യേകം ആദരിച്ചു.നല്ലൊരു കവിയും കഥാകാരനും അനേകം ഭക്തി ഗാനങ്ങളൂം ആല്ബംസോങ്ങ്സും എഴുതിയിട്ടുള്ള ഇദ്ദേഹം ഒരു ഭക്തകവിയായും അറിയപ്പെടുന്നു. ഡാളസ് ക്രിസ്തുരാജന് ക്നാനായ കത്തോലിക്ക പള്ളിയുടെ തീരുന്നാളിന് അനുമ്പന്ധിച്ച് നടന്ന മലങ്കര സമൂഹത്തിന്റെ കൂട്ടായ്മയില്‍ ഇടവക സമൂഹം പ്രത്യേകമായി ആദരിച്ചത്. ജീവിതം ഒരു തീര്‍ത്ഥയാത്ര, പ്രവാസിയുടെ ഗീതങ്ങള്‍, നന്മതന് പൂമരം എന്നീ മൂന്ന് കവിതാസമാഹാരങ്ങളും, പറുദീസയിലെ ചക്രവാകപ്പക്ഷികള്‍ എന്ന കഥാസമാഹാരവും പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തിരുവല്ലയ്ക്കടുത്ത് തിരുവന്‍വണ്ടൂരില്‍ ഓച്ചാലില്‍ കുടുംബത്തില്‍ വിദ്വാന് പി. സി. അബ്രഹാമിന്റെയും അന്നമ്മയെന്ന കൊച്ചുപെണ്ണിന്റെയും ഒന്‍പതു മക്കളില്‍ ഇളയ മകനായി 1949 ജനിച്ചു. കഥാപ്രസംഗ കലയുടെ ഉപജ്ഞാതാക്കളില്‍ ഒരാളും പ്രചാരകനുമായിരുന്നു പിതാവ്. ഡാലസ്സിലെ FMC യില്‍ വളരെക്കാലം ജോലി ചെയ്തു. ഇപ്പോള്‍ ഡാലസില്‍ വിശ്രമജീവിതം നയിക്കുന്നു. ഭാര്യ :- ആന്‍സി ജോസഫ് , മക്കള്‍ :- അഞ്ജു, അബു, സാം.ഫാ.അബ്രാഹം വാവോളിമാംമ്പുറത്ത് ആദരിക്കല്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു.ഇടവകയുടെ സീനിയര്‍ ഗ്രൂപ്പിനും മലങ്കരസമൂഹത്തിന്റെ വളര്‍ച്ചയ്ക്കും കലാ സാഹിത്യമേഖലയില്‍ ജോസ് ഓച്ചാലില്‍ നല്കികൊണ്ടിരിക്കുന്ന സേവനങളുടെ പ്രതിഫലനമായിട്ടാണ് ഈ ആദരവ് സംഘടിപ്പിച്ചത്.
വാര്‍ത്ത: ജോക്കുട്ടി മേലേടത്ത് (പി ആര് ഒ )
Tribute to Jose Ochali from the Dallas Knanaya Catholic Malankara Community.
















