അരിയിൽ ഷുക്കൂർ വധക്കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം; പി. ജയരാജനും ടി.വി. രാജേഷും അടക്കം 18 പേരെ വെറുതെ വിട്ടു

അരിയിൽ ഷുക്കൂർ വധക്കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം; പി. ജയരാജനും ടി.വി. രാജേഷും അടക്കം 18 പേരെ വെറുതെ വിട്ടു

കൊച്ചി: അരിയിൽ അബ്ദുൾ ഷുക്കൂർ വധക്കേസിൽ കൊലക്കുറ്റം തെളിഞ്ഞ ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി. കേസിൽ വിചാരണ നേരിട്ട 31 പ്രതികളിൽ 13 പേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി, ഗൂഢാലോചനക്കുറ്റം തെളിയിക്കാനായില്ലെന്ന് വ്യക്തമാക്കി സിപിഎം നേതാക്കളായ പി. ജയരാജൻ, ടി.വി. രാജേഷ് എന്നിവരടക്കം 18 പേരെ വെറുതെ വിട്ടു.

ഏഴ് പ്രതികൾക്ക് ജീവപര്യന്തം

ഒന്നാം പ്രതി കെ.വി. സുമേഷ്
മൂന്നാം പ്രതി എ.വി. അനൂപ്
ഏഴാം പ്രതി പവിത്രൻ
ഒമ്പതാം പ്രതി മനോഹരൻ
പത്താം പ്രതി എൻ.പി. ദിനേശൻ (മൈന ദിനേശൻ)
പന്ത്രണ്ടാം പ്രതി ബിജുമോൻ (വടി ബിജു)
പതിനഞ്ചാം പ്രതി ഷിജിൻ മോഹൻ

അതിക്രമിച്ചു കടക്കൽ, തടഞ്ഞുവയ്ക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞ മറ്റ് ആറ് പ്രതികൾക്ക് മൂന്ന് വർഷത്തിൽ താഴെയാണ് ശിക്ഷ വിധിച്ചത്. പതിനാലാം പ്രതി രാധാകൃഷ്ണൻ, പതിനാറാം പ്രതി സജിത്, ഇരുപത്തിയഞ്ചാം പ്രതി വി.വി. മോഹനൻ, ഇരുപത്തിയയാറാം പ്രതി പുരുഷോത്തമൻ, ഇരുപത്തിയേഴാം പ്രതി അജിത് കുമാർ, ഇരുപത്തിയെട്ടാം പ്രതി പി.പി. സുരേശൻ എന്നിവരാണ് ഇവർ. ശിക്ഷാ കാലാവധി മൂന്ന് വർഷത്തിൽ താഴെയായതിനാൽ ഇവർക്ക് കോടതി ജാമ്യം അനുവദിച്ചു.

Share Email
LATEST excelnclexrn
Top