പാലിസേഡ്‌സ് കാട്ടുതീ മനഃപൂര്‍വം സൃഷ്ടിച്ചതെന്ന് കോടതി; പ്രതി ജോനാഥന്‍ റിന്‍ഡര്‍നെക്റ്റ് കുറ്റക്കാരന്‍; ശിക്ഷ മാര്‍ച്ചില്‍ പ്രഖ്യാപിക്കും

പാലിസേഡ്‌സ് കാട്ടുതീ മനഃപൂര്‍വം സൃഷ്ടിച്ചതെന്ന് കോടതി; പ്രതി ജോനാഥന്‍ റിന്‍ഡര്‍നെക്റ്റ് കുറ്റക്കാരന്‍; ശിക്ഷ മാര്‍ച്ചില്‍ പ്രഖ്യാപിക്കും

വാഷിംഗ്ടണ്‍: കാലിഫോര്‍ണിയയില്‍ 2025-ല്‍ വന്‍ നാശനഷ്ടങ്ങള്‍ക്കും 12 പേരുടെ മരണത്തിനും ഇടയാക്കിയ പാലിസേഡ്‌സ് കാട്ടുതീക്ക് കാരണമായ തീപിടിത്തം മനഃപൂര്‍വം സൃഷ്ടിച്ചെന്ന കേ സില്‍ ജോനാഥന്‍ റിന്‍ഡര്‍നെക്റ്റ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ലോസ് ആഞ്ചല സിലെ ഫെഡറല്‍ കോടതിയില്‍ നടന്ന പുനര്‍വിചാരണയിലാണ് ഇയാള്‍ കുറ്റക്കാരനാണെന്ന് ജൂറി വിധിച്ചത്. 2025 ജനുവരി ഒന്നിന് പുതുവര്‍ഷാരംഭത്തില്‍ അര്‍ധരാത്രിക്കുശേഷം ലാച്ച്മാന്‍ ഫയര്‍ എന്നറിയപ്പെട്ട തീപിടിത്തം മനഃപൂര്‍വം സൃഷ്ടിച്ചതായാണ് കണ്ടെത്തല്‍. തീ ഉപയോഗിച്ച് സ്വത്ത് നശിപ്പിച്ചതിനുള്‍പ്പെടെയാണ് കുറ്റം ചുമത്തിയത്. നേരത്തെ നടന്ന വിചാരണയില്‍ ജൂറിയുടെ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് വിധി പ്രഖ്യാപിക്കാനാകാതെ കേസ് പുനര്‍വിചാരണയ്ക്ക് വിടുകയായിരുന്നു.

അധികൃതരുടെ വിശദീകരണമനുസരിച്ച്, ജനുവരി ഒന്നിന് ആരംഭിച്ച ലാച്ച്മാന്‍ തീപിടിത്തം അണച്ചെങ്കിലും ആറു ദിവസത്തിനുശേഷം വീണ്ടും ആളിപ്പടരുകയും പിന്നീട് പാലിസേഡ്‌സ് കാട്ടുതീയായി മാറുകയും ചെയ്തു. മൂന്നാഴ്ചയിലധികം നീണ്ടുനിന്ന തീപിടിത്തത്തില്‍ 23,000 ഏക്കറി ലധികം പ്രദേശം കത്തിനശിക്കുകയും 12 പേര്‍ മരിക്കുകയും ചെയ്തു. ആയിരക്കണക്കിന് വീടുകളും കെട്ടിടങ്ങളും നശിക്കുകയും വന്‍ സാമ്പത്തിക നഷ്ടമുണ്ടാകുകയും ചെയ്തു. കേസിന്റെ പുനര്‍വിചാരണ 14 ദിവസം നീണ്ടുനിന്നു. പ്രോസിക്യൂഷന്‍ തെളിവുകള്‍ കൂടുതല്‍ വ്യക്തമായി അവതരിപ്പിക്കുന്നതിനായി ചില കുറ്റാരോപണങ്ങളില്‍ മാറ്റം വരുത്തുകയും ഒരു കുറ്റം ഒഴിവാക്കുകയും ചെയ്തിരുന്നു. പ്രതിക്കെതിരായ ശിക്ഷാവിധി 2027 മാര്‍ച്ച് 17-ന് പ്രഖ്യാപിക്കും. കുറഞ്ഞത് അഞ്ചു വര്‍ഷം മുതല്‍ പരമാവധി 40 വര്‍ഷം വരെ ഫെഡറല്‍ ജയില്‍ശിക്ഷ ലഭിക്കാമെന്നാണ് പ്രോസിക്യൂഷന്‍ അറിയിച്ചിരിക്കുന്നത്.

ലോസ് ആഞ്ചലസില്‍ മുന്‍പ് താമസിച്ചിരുന്ന റിന്‍ഡര്‍നെക്റ്റിനെ പാലിസേഡ്‌സ് തീപിടിത്തത്തിന് ഒമ്പത് മാസത്തിനുശേഷം ഫ്‌ലോറിഡയില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. 2024 ഡിസംബര്‍ 31-ന് ഊബര്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇയാള്‍ പുതുവത്സര രാത്രിയില്‍ യാത്രക്കാരെ എത്തിച്ചശേഷം ടോപാംഗ സ്റ്റേറ്റ് പാര്‍ക്കിലെ സ്‌കള്‍ റോക്ക് ട്രെയില്‍ഹെഡിന് സമീപം എത്തി തീ ഇടുകയായിരു ന്നുവെന്നു പ്രോസിക്യൂഷന്‍ ആരോപിച്ചത്. തീപിടിത്തം റിപ്പോര്‍ട്ട് ചെയ്യാന്‍ ഇയാള്‍ പലതവണ 911-ല്‍ വിളിക്കുകയും തീയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ സംഭവസ്ഥല ത്തെത്തിയിരുന്ന സ്ഥാനം സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥരോട് ഇയാള്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയത്. ഇയാളുടെ ഐഫോണിലെ ലൊക്കേഷന്‍ വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ തീ പടര്‍ന്നുകൊണ്ടിരുന്ന സ്ഥലത്തുനിന്ന് ഏകദേശം 30 അടി അകലെയുള്ള തുറസ്സായ പ്രദേശത്തായിരുന്നു ഇയാളുടെ സാന്നിധ്യമെന്ന് കണ്ടെത്തിയതായും അന്വേഷണ സംഘം അറിയിച്ചു.

Court rules Palisades wildfire was deliberately set; defendant Jonathan Rinderneckt found guilty; sentencing to be announced in March.

Share Email
LATEST excelnclexrn
More Articles
Top