ഡാളസ്: ഡാളസിലെ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകനും ഡാളസ് ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ സ്ഥാപകരില്‍ ഒരാളുമായ ഹരിദാസന്‍ പിള്ള (സി പി എ) യുടെ മാതാവ് ചെല്ലമ്മ പിള്ള (101) ഡാളസില്‍ നിര്യാതയായി.
ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ പ്ലാത്താനത്ത് പുത്തന്‍ വീട്ടില്‍ പരേതനായ നാരായണ പിള്ളയുടെ സഹധര്‍മ്മിണിയാണ്. 1980 മുതല്‍ ഹൂസ്റ്റണില്‍ സ്ഥിരതാമസമായിരുന്ന അവര്‍ പത്തു വര്‍ഷധിലധികമായി ഡാളസില്‍ മകനൊപ്പം താമസിച്ച വരികയായിരുന്നു.
ശാന്തകുമാരി (ഇന്ത്യ), രാജഗോപാല പിള്ള, ശ്യാമള കുമാരി, ഗോപിനാഥ പിള്ള, വല്‍സലാ പിള്ള, ഉഷ പിള്ള (എല്ലാവരും ഹൂസ്റ്റന്‍) രാധാ ദേവി, ഹരിദാസന്‍ പിള്ള (ഇരുവരും ഡാളസ്) എന്നിവര്‍ മക്കളും രാമകൃഷ്ണ പിള്ള, പരേതയായ കമല പിള്ള, മംഗളാനന്ദന്‍, വിജയന്‍ പിള്ള, ലതികാ പിള്ള, വിജയന്‍ പിള്ള, മുരളീധരന്‍ പിള്ള, ഉഷാ ഹരി
എന്നിവര്‍ മരുമക്കളുമാണ്.
സംസ്‌കാര കര്‍മ്മങ്ങള്‍:
പൊതു ദര്‍ശനം
ഞായറാഴ്ച നവംബര്‍ 22
2 pm to 5 pm
സംസ്‌കാരം
തിങ്കളാഴ്ച നവംബര്‍ 23
സമയം പിന്നീട് അറിയിക്കും
Chellamma Pillai passed away in Dallas.
















