ഫോര്‍ണി,( ടെക്സസ്): ജീതു തോമസ് (53) ടെക്സസിലെ ഫോര്ണിയിലുള്ള വസതിയില്‍ നിര്യാതനായി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഡയാലിസിസ് ചികിത്സയിലായിരുന്നു.
പാസ്റ്റര്‍ റെന്‍ ഫിന്നിയുടെ നേതൃത്വത്തിലുള്ള മെസ്കീറ്റിലെ ഫെയ്ത്ത് റെവല്യൂഷന് ചര്‍ച്ച് അംഗമായിരുന്നു.
ഭാര്യ: ജിയ സ്കറിയ. മക്കള്‍: സൈറസ് തോമസ്, ഡാരിയസ് തോമസ്. മാതാപിതാക്കള്‍: തോമസ്, റേച്ചല്‍.
സഹോദരങ്ങള്‍: നീതു (അനുജത്തി), പ്രീതു (അനുജന്).
സംസ്കാര ശുശ്രൂഷ നവംബര്‍ 20 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ടെറലിലെ ഗോഗന്‍സ് ഫ്യൂണറല്‍ ഹോമില്‍ Goggans Funeral Home,1911 N. Frances St,Terrell, Texas 75160 നടക്കും. തുടര്‍ന്ന് ഹൈലാന്‍ഡ് മെമ്മോറിയല്‍ ഗാര്‍ഡന്‍സില്‍ Highland Memorial Gardens,17945 TX-34,Terrell, Texas 75161 സംസ്കാരം നടക്കും
വാര്‍ത്ത: പ്രസാദ് തീയാടിക്കല്‍
Jeethu Thomas (53) passed away in Forney, Texas; funeral on November 20.
















