ഷിക്കാഗോയില്‍ സിടിഎ ഹോളിഡേ ട്രെയിന്‍ നവംബര്‍ 27 മുതല്‍; ആദ്യ സര്‍വീസ് മിഡ്വേയില്‍നിന്ന്

ഷിക്കാഗോയില്‍ സിടിഎ ഹോളിഡേ ട്രെയിന്‍ നവംബര്‍ 27 മുതല്‍; ആദ്യ സര്‍വീസ് മിഡ്വേയില്‍നിന്ന്

അനില്‍ മറ്റത്തിക്കുന്നേല്‍

ഷിക്കാഗോ: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഷിക്കാഗോ ട്രാന്‍സിറ്റ്അതോറിറ്റിയുടെ (CTA) ഹോളിഡേ ട്രെയിന്‍ നവംബര്‍ 27 വെള്ളിയാഴ്ച സര്‍വീസ്ആരംഭിക്കും. ഷിക്കാഗോ സമയം വൈകിട്ട് മൂന്നിന് ഓറഞ്ച് ലൈനിലെ മിഡ്വേസ്റ്റേഷനില്‍നിന്ന് പുറപ്പെടുന്ന ആദ്യ ട്രെയിന്‍ ഡൗണ്‍ടൗണ്‍ ലൂപ്പ് വഴി ഗ്രീന്‍ലൈനിലെ ഹാര്‍ലം/ലേക്ക് സ്റ്റേഷനിലെത്തും.

ആദ്യ ദിവസം ഹാര്‍ലം/ലേക്കില്‍നിന്ന് വൈകിട്ട് 4.11-ന് കോട്ടേജ് ഗ്രോവിലേക്കുംഅവിടെനിന്ന് 5.17-ന് ലൂപ്പ് വഴി മിഡ്വേയിലേക്കും സര്‍വീസുണ്ടാകും. ഡിസംബര്‍22 വരെ വിവിധ ദിവസങ്ങളിലായി ഷിക്കാഗോയിലെ എട്ട് CTA റെയില്‍ ലൈനുകളിലുംഹോളിഡേ ട്രെയിന്‍ ഓടും. അതത് റൂട്ടിലെ പതിവ് സ്റ്റേഷനുകളില്‍ ട്രെയിന്‍നിര്‍ത്തും. സാധാരണ CTA യാത്രാനിരക്കാണ് ബാധകം.

നിറവെളിച്ചങ്ങളാല്‍ അലങ്കരിച്ച ട്രെയിനിലെ തുറന്ന കോച്ചില്‍ സാന്താക്ലോസുംഉണ്ടാകും. നവംബര്‍ 28 ശനിയാഴ്ച ഹാര്‍ലം/ലേക്ക്, ആഷ്ലാന്‍ഡ്/63-ാം സ്ട്രീറ്റ്,കോട്ടേജ് ഗ്രോവ് സ്റ്റേഷനുകളില്‍ സാന്തയ്ക്കൊപ്പം ഫോട്ടോ എടുക്കാന്‍അവസരമുണ്ടാകും. സ്റ്റേഷനില്‍ ട്രെയിന്‍ എത്തുന്ന സമയം അറിയാന്‍ CTA ട്രെയിന്‍ട്രാക്കറിലെ മിഠായിക്കോല്‍ ചിഹ്നം നോക്കാം.

CTA Holiday Train in Chicago to run from November 27; first service departs from Midway

Share Email
Top