കാലിഫോര്‍ണിയ: ഹാലോവീന്‍ ആഘോഷങ്ങള്‍ക്കായി ഒരുക്കിയിരുന്ന സ്റ്റോറില്‍ ഉണ്ടായ വെടിവെപ്പില്‍ ഗര്‍ഭണിയായ യുവതി കൊല്ലപ്പെട്ടു. 31കാരിയായ കോണ്‍സ്റ്റന്‍സ് ഹേഗസ് ആണ് കൊല്ലപ്പെട്ടതെന്നു പൊലീസ് തിരിച്ചറിഞ്ഞു. ആറുപേര്‍ക്ക് പരിക്കേറ്റു. ഫെയര്‍ഫീല്‍ഡിലെ സൊളാനോ ടൗണ്‍ സെന്ററിലുള്ള സ്പിരിറ്റ് ഹാലോവീന്‍ സ്റ്റോറിലാണ് സംഭവം.
വെള്ളിയാഴ്ച രാത്രി പ്രാദേശിക സമയം 8.30ഓടെയാണ് വെടിവെപ്പുണ്ടായത്. സ്ഥലത്തെത്തിയ പൊലീസ് ഏഴ് പേരെ വെടിയേറ്റ നിലയില്‍ കണ്ടെത്തിപരിക്കേറ്റ ആറുപേരെയും സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്നും പൊലീസ് വ്യക്തമാക്കി. പരിക്കേറ്റവരില്‍ 16, 19, 32 വയസുള്ള മൂന്ന് യുവാക്കളുടെ നില അതീവ ഗുരുതരമാണ്. 23 കാരനായ മറ്റൊരാള്‍ ഗുരുതരാവസ്ഥയിലാണെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.
പരിക്കേറ്റ മറ്റ് രണ്ടുപേര്‍ 19ഉം 43ഉം വയസ്സുള്ള പുരുഷന്മാരാണ്. ഇവര്‍ക്ക് ചികിത്സ നല്കിയ ശേഷം ആശുപത്രിയില്‍നിന്ന് വിട്ടയച്ചു. സംഭവത്തിന് പിന്നിലുള്ള വ്യക്തിയെ കണ്ടെത്തുന്നതിനായി സ്റ്റോറിലെയും മാളിലെയും സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.
സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഫെയര്‍ഫീല്‍ഡ് പൊലീസ് ഡിപ്പാര്‍ട്ട്മെന്റിനെ അറിയിക്കണമെന്ന് പൊലീസ് മേധാവി ഡാന്‍ മാര്‍ഷല്‍ അഭ്യര്‍ഥിച്ചു. ഹാലോവീന്‍ ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതരെ അറിയിക്കണമെന്നും പൊലീസ് നിര്‍ദേശിച്ചു.
Pregnant woman killed, six others injured in shooting at a Halloween celebration in California



















