വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ജനപ്രീതിയില്‍ വന്‍ ഇടിവ്. ഇടക്കാല തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പുറത്തുവന്ന റോയിട്ടേഴ്സ്ഇപ്സോസ് അഭിപ്രായ സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കു ന്നത്.ട്രംപിന്റെ പ്രവര്‍ത്തനങ്ങളില്‍ 32 ശതമാനം പേര്‍ മാത്രമാണ് സംതൃപ്തി രേഖപ്പെടുത്തിയത്. ഒരാഴ്ച മുമ്പത്തെ സര്‍വേയിലും ഇതേ നിരക്കായിരുന്നു. രണ്ടാഴ്ച മുമ്പ് രേഖപ്പെടുത്തിയ 31 ശതമാനമെന്ന ഏറ്റവും കുറഞ്ഞ ജനപ്രീതി നിരക്കിന് തൊട്ടുമുകളിലാണ് നിലവിലെ കണക്ക്. ചൊവ്വാഴ്ച നടക്കുന്ന കോണ്‍ഗ്രസ് ഇടക്കാല തിരഞ്ഞെടുപ്പില്‍ ട്രംപിനെതിരായ നിലപാട് വോട്ടായി രേഖപ്പെടുത്താനാണ് വലിയൊരു വിഭാഗം അമേരിക്കന്‍ വോട്ടര്‍മാര്‍ താല്‍പര്യ പ്പെടുന്നതെന്നും സര്‍വേ വ്യക്തമാക്കുന്നു.
ഫെബ്രുവരിയില്‍ ഇറാനെതിരായ യുദ്ധം ആരംഭിച്ചതിനു പിന്നാലെ ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് തിരിച്ചടിയായെന്നാണ് സര്‍വേ വിലയിരുത്തല്‍. കോണ്‍ഗ്രസില്‍ ഏത് പാര്‍ട്ടിക്കാണ് ഭരണം ലഭിക്കേണ്ടതെന്ന പൊതുചോദ്യത്തിന് 46 ശതമാനം പേര്‍ ഡെമോക്രാറ്റുകളെയും 38 ശതമാനം പേര്‍ റിപ്പബ്ലിക്കന്‍മാരെയും പിന്തുണച്ചു. ഇതോടെ ഡെമോക്രാറ്റുകള്‍ക്ക് എട്ട് ശതമാനത്തിന്റെ മുന്‍തൂക്കമുണ്ട്. എന്നാല്‍ ഒരാഴ്ച മുമ്പ് നടത്തിയ സര്‍വേയില്‍ 11 ശതമാനമായിരുന്നു ഈ വ്യത്യാസം. രാജ്യവ്യാപകമായി വോട്ടര്‍മാരുടെ പൊതുവായ രാഷ്ട്രീയ താല്‍പര്യം മനസ്സിലാക്കാന്‍ സഹായിക്കുന്ന ഈ കണക്ക്, സെനറ്റിലെയും പ്രതിനിധിസഭയിലെയും ഓരോ സംസ്ഥാനത്തെയും മണ്ഡലത്തിലെയും മത്സരങ്ങളുടെ സങ്കീര്‍ണതകള്‍ പൂര്‍ണമായി പ്രതിഫലിപ്പിക്കുന്നില്ല.
കോണ്‍ഗ്രസിലെ ഭൂരിപക്ഷം നിലനിര്‍ത്താനാണ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ശ്രമിക്കുന്നത്. പ്രതിനിധിസഭയിലെ 435 സീറ്റുകളിലേക്കും തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ അവിടെ ഭൂരിപക്ഷം തിരിച്ചുപിടിക്കാന്‍ ഡെമോക്രാറ്റുകള്‍ക്ക് കൂടുതല്‍ സാധ്യതയുണ്ടെന്നാണ് ഇരുപാര്‍ട്ടികളിലെയും രാഷ്ട്രീയ തന്ത്രജ്ഞരുടെ വിലയിരുത്തല്‍. എന്നാല്‍ സെനറ്റില്‍ വിജയം നേടുക ഡെമോക്രാറ്റുകള്‍ക്ക് കൂടുതല്‍ പ്രയാസകരമാണ്. അടുത്ത ദിവസങ്ങളില്‍ അലാസ്‌കയിലും മിഷിഗണിലും പാര്‍ട്ടി പ്രതിരോധത്തിലായതും വെല്ലുവിളിയാണ്. ട്രംപ് നേരിട്ട് ബാലറ്റിലില്ലെങ്കിലും തിരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയമായി അദ്ദേഹം തുടരുകയാണ്.
രജിസ്റ്റര്‍ ചെയ്ത സ്വതന്ത്ര വോട്ടര്‍മാരില്‍ 50 ശതമാനം പേരും കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിലെ തങ്ങളുടെ വോട്ട് ട്രംപിനെതിരായ നിലപാടായിരിക്കുമെന്ന് വ്യക്തമാക്കി. 13 ശതമാനം പേര്‍ ട്രംപിനെ പിന്തുണയ്ക്കാനാണ് വോട്ട് ചെയ്യുന്നതെന്ന് പറഞ്ഞപ്പോള്‍ 33 ശതമാനം പേര്‍ തങ്ങളുടെ വോട്ടിനെ പ്രസിഡന്റിന്റെ നിലപാടുകള്‍ സ്വാധീനിക്കുന്നില്ലെന്നും അറിയിച്ചു. ജീവിതച്ചെലവിലെ വര്‍ധനയാണ് വോട്ടെടുപ്പിനെ സ്വാധീനിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയമെന്ന് 78 ശതമാനം വോട്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. ഈ വിഷയത്തില്‍ ഏത് പാര്‍ട്ടിയാണ് മികച്ചതെന്ന ചോദ്യത്തിന് 43 ശതമാനം പേര്‍ ഡെമോക്രാറ്റുകളെയും 32 ശതമാനം പേര്‍ റിപ്പബ്ലിക്കന്‍മാരെയും പിന്തുണച്ചു.
വോട്ടെടുപ്പിനോടുള്ള ആവേശത്തിന്റെ കാര്യത്തിലും ഡെമോക്രാറ്റുകള്‍ മുന്നിലാണെന്നാണ് സര്‍വേയിലെ മറ്റൊരു കണ്ടെത്തല്‍. ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ തങ്ങള്‍ക്ക് വലിയ ആവേശമുണ്ടെന്ന് 49 ശതമാനം ഡെമോക്രാറ്റിക് വോട്ടര്‍മാര്‍ പറഞ്ഞപ്പോള്‍ റിപ്പബ്ലിക്കന്‍ വോട്ടര്‍മാരില്‍ ഇത് 33 ശതമാനമാണ്. ഉയര്‍ന്ന വോട്ടിങ് ശതമാനം തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ക്ക് നേട്ടമാകുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. 1,765 അമേരിക്കന്‍ മുതിര്‍ന്ന പൗരന്മാരെ ഓണ്‍ലൈനായി പങ്കെടുപ്പിച്ചാണ് റോയിട്ടേഴ്സ്ഇപ്സോസ് സര്‍വേ നടത്തിയത്. സര്‍വേയുടെ പിഴവിന്റെ പരിധി രണ്ട് ശതമാനമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Sharp decline in Trump’s popularity: Ahead of the midterm elections, Trump’s popularity has fallen to 32 percent.



















