ജയിലിൽ നിന്ന് രക്ഷപ്പെട്ട കൊടും ക്രിമിനൽ ഗ്രാന്റ് ഹാർഡ് പിടിയിൽ; മുൻ പൊലീസ് മേധവിയായിരുന്ന ഇയാൾ കൊലപാതക – ബലാൽസംഗം കുറ്റങ്ങളിലെ പ്രതി

ജയിലിൽ നിന്ന് രക്ഷപ്പെട്ട കൊടും ക്രിമിനൽ ഗ്രാന്റ് ഹാർഡ് പിടിയിൽ; മുൻ പൊലീസ് മേധവിയായിരുന്ന ഇയാൾ കൊലപാതക – ബലാൽസംഗം കുറ്റങ്ങളിലെ പ്രതി

പി പി ചെറിയാൻ

അർക്കൻസാസ്: ജയിലിൽ നിന്ന് രക്ഷപ്പെട്ട കൊടും കുറ്റവാളിയും  കൊലയാളിയുമായ ഗ്രാന്റ് ഹാർഡിനെ പിടികൂടി. അർക്കൻസാസ്-മിസോറി അതിർത്തിക്കടുത്തുള്ള ഗേറ്റ്‌വേ പട്ടണത്തിലെ മുൻ പൊലീസ് മേധാവിയായിരുന്ന ഇയാൾ
“ഡെവിൾ ഇൻ ദി ഓസാർക്ക്സ്” എന്നാണ് അറിയപ്പെട്ടിരുന്നത്.

കൊലപാതകത്തിനും ബലാത്സംഗത്തിനും ദീർഘകാല ശിക്ഷ അനുഭവിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കുപ്രസിദ്ധ ജീവിതമാണ് “ഡെവിൾ ഇൻ ദി ഓസാർക്ക്സ്” എന്ന ടിവി ഡോക്യുമെന്ററിയുടെ ഇതിവൃത്തം.

ജയിൽ ചാടിയ ഇദ്ദേഹം ഒന്നര ആഴ്ചയായി ഒളിവിൽ കഴിയുകയായിരുന്നു, ജയിലിന് രണ്ടര കിലോമീറ്റർ പരിസരത്തുനിന്നു തന്നെയാണ് ഇയാളെ പിടികൂടിയത്.

ഹാർഡിന് പരിക്കേറ്റതായി സൂചനയില്ല, എന്നിരുന്നാലും നിർജ്ജലീകരണം, മറ്റ് മെഡിക്കൽ പ്രശ്നങ്ങൾ എന്നിവയുള്ളതിനാൽ ചികിൽസക്ക് വിധേയമാക്കും.

മാരകമായ വെടിവയ്പ്പിൽ ഫസ്റ്റ് ഡിഗ്രി കൊലപാതകകുറ്റം സമ്മതിച്ചതിന് ശേഷം 2017 മുതൽ ഹാർഡിൻ കാലിക്കോ റോക്ക് ജയിലിൽ തടവിലായിരുന്നു. 

A former police chief and convicted killer who escaped jail was captured 

Share Email
Top