ബ്രാംപ്ടണ്‍: ബ്രാംപ്ടണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വിപുലമായ ആചാര അനുഷ്ഠാന ആഘോഷങ്ങളോടെയുള്ള പ്രതിഷ്ഠാദിന മഹോത്സവത്തിന് ഒരുക്കഹ്ങള്‍ തുടരുന്നു. ഇത്തവണത്തെ പ്രതിഷ്ഠാദിനവും ആഘോഷങ്ങളും ജൂണ്‍ 27 മുതല്‍ ജൂലൈ 1 വരെ നടക്കും. മിഥുന മാസത്തിലെ ഉത്രം നക്ഷത്ര ദിനമായ ജൂലൈ ഒന്നിനാണ് പ്രതിഷ്ഠാദിനം.
ജൂണ്‍ 27 വെള്ളിയാഴ്ച മുതല്‍ ജൂണ്‍ 28 ശനിയാഴ്ച ഉച്ചവരെ പ്രാസാദ ശുദ്ധി, ബിംബശുദ്ധി, ഗുരുവായൂരപ്പനും ഉപദേവതകള്‍ക്കും കലശ അഭിഷേകം, ഉച്ചയ്ക്ക് ശ്രീഭൂതബലി. ശനിയാഴ്ച വൈകുന്നേരം മുതല്‍ 4 ദിവസം നീണ്ടു നില്‍ക്കുന്ന ആചാര-അനുഷ്ടാനങ്ങള്‍ ആരംഭിക്കും. ശനിയാഴ്ച വൈകിട്ട് പുഷപാഭിഷേകവും സഹസ്ര അപ്പം നിവേദ്യവും. ജൂണ്‍ 29 ഞായറാഴ്ച രാവിലെ പൊങ്കാല, പൂമൂടല്‍ ചടങ്ങ്. ഇത്തവണ ആദ്യമായി ക്ഷേത്ര മൈതാനിയില്‍ ഭക്തര്‍ക്ക് ഓരോരുത്തര്‍ക്കും നേരിട്ട് പൊങ്കാല ഇടാന്‍ സൗകര്യം ഉണ്ടായിരിക്കും.
ഞായര്‍-തിങ്കള്‍-ചൊവ്വ ദിവസങ്ങളില്‍ രാവിലെ നവക പഞ്ചഗവ്യ അഭിഷേകങ്ങള്‍ എന്നിവ ഉണ്ടായിരിക്കും. കൂടാതെ ദിവസവും മൂന്ന് നേരം പഞ്ചാരിമേളത്തോടെ ശീവേലി, വൈകിട്ട് സഹസ്ര ദീപം ചുറ്റുവിളക്ക്, നിറമാല, സന്ധ്യ വേല. പ്രതിഷ്ഠാ ദിനമായ ജൂലൈ ഒന്നിന് (മിഥുനത്തില്‍ ഉത്രം നക്ഷത്രം) വിശേഷാല്‍ പൂജകള്‍ക്കൊപ്പം ഗുരുവായൂരപ്പന് ഇരുപത്തഞ്ചു കലശാഭിഷേകവും ഉപദേവതകള്‍ക്ക് കലശാഭിഷേകവും ഉണ്ടായിരിക്കും.
ആഘോഷ ദിനങ്ങളിലുടനീളം നിത്യേന മൂന്നു നേരം അന്നദാനവും ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം ഭാരവാഹികളും തന്ത്രി കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരിയും അറിയിച്ചു. പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് കഥകളി, മോഹിനിയാട്ടം, ഭാരതനാട്ട്യം, സംഗീത കച്ചേരി, കൈകൊട്ടിക്കളി, ഭക്തി ഗാനമേള, ഭജന തുടങ്ങിയ കലാ സംകാരിക പരിപാടികളും നടക്കും. പ്രതിഷ്ഠാ ദിനത്തിന് മുന്നോടിയായി നടക്കുന്ന പറയെടുപ്പ് (ഭഗവത് ചൈതന്യം ഭക്തരുടെ ഗൃഹത്തിലെത്തി പറ സ്വീകരിക്കുന്ന ചടങ്ങ്) ഏപ്രില്‍ മുതല്‍ ആരംഭിച്ചു. ജൂണ്‍ 22-നു നടക്കുന്ന പറ സമാപനത്തിനു ശേഷമാണ് ജൂണ്‍ 27 മുതല്‍ പ്രതിഷ്ഠാദിന ആഘോഷങ്ങള്‍ ആരംഭിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
Guruvayurappan Temple of Brampton Prathishta Dina Maholsavam