ടെഹ്റാന്,/ടെല്‍ അവീവ്: ഇസ്രയേല്‍ -ഇറാന്‍ സംഘര്‍ഷം പുതിയ തലത്തിലേക്ക്. സംഘര്‍ഘം ആരംഭിച്ച് ആറാം ദിവസമായ ഇന്ന് ഇറാന്‍ ഇസ്രയേലിനു നേര്‍ക്ക് ഹൈപ്പര്‍ സോണിക് മിസൈലുകള്‍ പ്രയോഗിച്ചു. മിസൈല്‍ ഉപയോഗിച്ചുവെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ഇസ്രയേല്‍ ഭരണകൂടത്തിന് അതിശക്തമായ തിരിച്ചടി നല്കണമെന്നു ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമയനി സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് ഹൈപ്പര്‍ സോണിക് മിസൈല്‍ ആക്രമണം സംബന്ധിച്ച് സൈനീക പത്രക്കുറിപ്പ് ഇറങ്ങിയത്. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) ഇസ്രായേലിനു നേരെ ഫത്താഹ്-1 ഹൈപ്പര്‍സോണിക് മിസൈല്‍ വിക്ഷേപിച്ചതായി അവകാശപ്പെട്ടു.
നിലവിലുള്ള സംഘര്‍ഷത്തില്‍ ഈ മിസൈലിന്റെ ആദ്യ ഉപയോഗമാണിതെന്ന അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്റെ മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് ഇന്നു പുലര്‍ച്ചെ ടെല്‍ അവീവില്‍ സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
അതേസമയം ടെഹ്റാന് സമീപം ഇസ്രായേല്‍ വ്യോമാക്രമണം തുടരുകയാണ്. സംഘര്‍ഷം ലഘൂകരിക്കണമെന്ന് അന്താരാഷ്ട്ര തലത്തില്‍ ആവര്‍ത്തിച്ചുള്ള ആഹ്വാനം ഉണ്ടായിരുന്നിട്ടും, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാന്‍ നിരുപാധികം കീഴടങ്ങണമെന്നുംഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്കെതിരെ നടത്തിയ ഭീഷണിയും സംഘര്‍ഷം കൂടുതല്‍ ശക്തി പ്രാപിക്കുന്ന സസ്ഥിതിയിലേക്കാണ് നീങ്ങുന്നത്
Israel-Iran conflict reaches new level