വാഷിംഗ്ടണ്‍: ഇറാന്‍ തങ്ങളുടെ ഒന്നാം നമ്പര്‍ ശത്രുവായി കാണുന്നത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയാണെന്നും അദ്ദേഹത്തെ വധിക്കാനായി ഇറാന്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിരുന്നതായും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഫോക്‌സ് ന്യൂസിനു നല്കിയ അഭിമുഖത്തിലാണ് നെതന്യാഹു ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇസ്ലാമിക ഭരണകൂടമായ ഇറാന്‍ ട്രംപിനെ ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നു. ട്രംപാണ് ഇപ്പോള്‍ അവരുടെപ്രധാന എതിരാളി. ട്രംപ് അതിശക്തനായ നേതാവാണ്. ശക്തമായ നിര്‍ദേശങ്ങളും നടപടികളുമാണ് ട്രംപ് കൈക്കൊള്ളുന്നത്. ദുര്‍ബലമായ രീതിയില്‍ വിലപേശാന്‍ അദ്ദേഹം ഒരിക്കലും പോയിട്ടില്ലെന്നും നെതന്യാഹു പറഞ്ഞു. ആണവ കരാറില്‍ നിന്ന് പിന്മാറിയതിനും, ഇറാനിയന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിനും ട്രംപിനു പിന്തുണ പ്രഖ്യാപിച്ചു.
തന്നേയും ഇറാന്‍ ലക്ഷ്യമിട്ടിരുന്നതായി നെതന്യാഹു വെളിപ്പെടുത്തി. ഒരു മിസൈല്‍ നേരിട്ട് തന്റെ വീട്ടിലെ കിടപ്പുമുറിക്കുള്ള ജനലിലേക്ക് പൊട്ടിവന്നതായും നെതന്യാഹു വ്യക്തമാക്കി. ട്രംപിനു തന്റെ പൂര്‍ണ പിന്തുണ ഉണ്ടെന്നും ഇറാന്റെ ആണവ ശേഷിയെ ഇല്ലാതാക്കാന്‍ അമേരിക്കയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതായും അദ്ദേഹം ഫോക്‌സ് ന്യൂസിനോട് പറഞ്ഞു.
Israeli Prime Minister Netanyahu says Iran aimed to Trump