ഓപ്പറേഷന്‍ ചെക്ക് മേറ്റ്: യുഎസില്‍ 30 ഇന്ത്യന്‍ ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

ഓപ്പറേഷന്‍ ചെക്ക് മേറ്റ്: യുഎസില്‍ 30 ഇന്ത്യന്‍ ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

വാഷിംഗ്ടണ്‍: അമേരിക്കയില്‍ നിയമവിരുദ്ധമായി താമസിക്കുകയും ചരക്ക് ട്രക്കുകളില്‍ ഡ്രൈവര്‍മാരായി ജോലി ചെയ്യുകയുമായിരുന്ന 36 ഇന്ത്യക്കാര്‍ അറസ്റ്റില്‍. ഓപ്പറേഷന്‍ ചെക്ക് മേറ്റ് എന്ന പേരില്‍ നടത്തിയ ഫെഡറല്‍ ഓപ്പറേഷന്റെ ഭാഗമായാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നു അധികൃതര്‍ വ്യക്തമാക്കി. മേയ് 11 മുതല്‍ 15 വരെ നടത്തിയ റെയ്ഡിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ‘ഓപ്പറേഷന്‍ ചെക്ക്‌മേറ്റ്’ എന്ന പരിശോധനയ്ക്കിടെ, അമേരിക്കയില്‍ നിയമവിരുദ്ധമായി കഴിഞ്ഞിരുന്ന 52 പേരെ അരിസോണയിലെ യുമാ സെക്ടറിലെ ബോര്‍ഡര്‍ പട്രോള്‍ ഏജന്റുമാര്‍ അറസ്റ്റ് ചെയ്തതായി യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ അറിയിച്ചു. ഇതില്‍ 36 പേര്‍ ട്രക്കുകളിലെ ഡ്രൈവര്‍മാരായിരുന്നു.

അറസ്റ്റ് ചെയ്യപ്പെട്ട 36 ട്രക്ക് ഡ്രൈവര്‍മാരില്‍ 30 പേര്‍ ഇന്ത്യന്‍ സ്വദേശികളും ബാക്കിയുള്ളവര്‍ മെക്‌സിക്കോ, എല്‍ സാല്‍വഡോര്‍, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരുമാണ്. കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍, വിര്‍ജീനിയ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള വാണിജ്യ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഇവരുടെ കൈവശമുണ്ടായിരുന്നു. ചിലര്‍ക്ക് ഒരു തരത്തിലുള്ള ഡ്രൈവിംഗ് ലൈസന്‍സും ഇല്ലായിരുന്നു. പിടിയിലായ എല്ലാവര്‍ക്കുമെതിരെ ഫെഡറല്‍ നിയമപ്രകാരം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഇവരെ നാടുകടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Operation Check Mate: 30 Indian drivers arrested in US

Share Email
Top