തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ക്കെതിരേ ഉന്നത വിദ്യാഭ്യാസ രംഗത്തെത്തി. ഭാരതാംബചിത്രവിവാദത്തിലാണ് ഗവര്‍ണര്‍ക്കെതിരേ ശക്തമായ നിലപാടുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു രംഗത്തെത്തിയത്. കാവികൊടിയേന്തി പട്ടുസാരിയുടത്ത ഭാരതംബയെ രാജ്യം അംഗീകരിച്ചിട്ടില്ല അതിനെ അംഗീകരിച്ചെടുക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുകയാണ് കാവികൊടിയേന്തിയ ഭാരതംബയെ കേരളം അംഗീകരിക്കില്ല സര്‍വ്വകലാശാല മതേതര വേദിയാണ് അതിന് നേതൃത്വം നല്‌കേണ്ട ചാന്‍സിലര്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്.
സര്‍വകലാശാല നിയമപരമായി ഇക്കാര്യം പരിശോധിക്കും അത് അവര്‍ക്കുള്ള അധികാരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് ഇത്രയും വര്‍ഷമായിട്ടും കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. ഗവര്‍ണറുടെ സംഘപരിവാര്‍ രാഷ്ട്രീയം നടപ്പാക്കാനുള്ള വേദിയല്ല രാജ്ഭവന്‍. ജനാധിപത്യ വ്യവസ്ഥയില്‍ സ്വീകാര്യമായ ബിംബമല്ല അദ്ദേഹം പ്രചരിപ്പിക്കുന്ന ഭാരതാംബയുടെ ചിത്രം. കാവിക്കൊടിയേന്തിയ ഭാരതാംബയെ പ്രചരിപ്പിക്കാന്‍ വീണ്ടും വീണ്ടും നിര്‍ബന്ധ ബുദ്ധിയോടെ ഗവര്‍ണര്‍ ശ്രമിക്കുന്നത് പുനഃപരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്.
സര്‍ക്കാരിന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. നിലപാട് ഗവര്‍ണറെ അറിയിക്കാന്‍ തീരുമാനിച്ചെന്നും മന്ത്രി വ്യക്തമാക്കി.
Kerala will not accept Bharatamba who carries saffron flag,