വാഷിംഗ്ടൺ: ഷോൺ ജെ. എബ്രഹാം, ഷിക്കാഗോ ഇമിഗ്രേഷൻ കോടതിയിലെ ഇമിഗ്രേഷൻ ജഡ്ജിയായി ചുമതലയേറ്റു . വാഷിംഗ്ടൺ ഡി.സിയിൽ മെയ് മൂന്നാം വാരം നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ച് ഷോൺ എബ്രഹാം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചിക്കാഗോ ഫെഡറൽ ജഡ്ജ് ആയാണ് അദ്ദേഹം ഇനി സേവനമനുഷ്ഠിക്കുക.
മാത്യുസ് അബ്രഹാമിന്റെയും (കുഞ്ഞുമോൻ ചിക്കാഗോ ) ഗ്രേസ് എബ്രഹാമിന്റെയും (ബേബി) മകനാണ് ഷോൺ. നിമ്മി എബ്രഹാമാണ് ഭാര്യ. സെക്കി, സാറ എന്നിവർ മക്കളാണ്. ട്രെയ്‌സി കുര്യൻ ഏക സഹോദരി.
തൃശൂർ നെല്ലിക്കുന്ന് പാസ്റ്റർ വി കെ അബ്രഹാമിന്റെയും ,കൊടൈക്കനാൽ പാസ്റ്റർ കെ. സി. അബ്രഹാമിന്റെയും കൊച്ചുമകനാണ് ഷാൻ.

2026 മെയ് മാസത്തിൽ കേസുകൾ കേൾക്കാൻ തുടങ്ങുന്നതിനായി ഷാൻ ജെ. എബ്രഹാമിനെ ഇമിഗ്രേഷൻ ജഡ്ജിയായി നിയമിച്ചു. ജഡ്ജി എബ്രഹാം 2008-ൽ ട്രിനിറ്റി ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബൈബിൾ സ്റ്റഡീസിൽ ബാച്ചിലർ ഓഫ് ആർട്‌സും 2011-ൽ ഒക്ലഹോമ സിറ്റി യൂണിവേഴ്‌സിറ്റി, കോളേജ് ഓഫ് ലോയിൽ നിന്ന് ജൂറിസ് ഡോക്ടറേറ്റും നേടി. 2025 നവംബർ മുതൽ 2026 ഏപ്രിൽ വരെ, അദ്ദേഹം ചിക്കാഗോയിലെ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിലെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിന്റെ പ്രിൻസിപ്പൽ ലീഗൽ അഡ്വൈസർ ഓഫീസിൽ അസിസ്റ്റന്റ് ചീഫ് കൗൺസിലായിരുന്നു.
2012 ജനുവരി മുതൽ 2025 ഒക്ടോബർ വരെ, ഷിക്കാഗോയിലെ കുക്ക് കൗണ്ടി സ്റ്റേറ്റ് അറ്റോർണി ഓഫീസിൽ അസിസ്റ്റന്റ് സ്റ്റേറ്റ് അറ്റോർണിയായി സേവനമനുഷ്ഠിച്ചു. ജഡ്ജി എബ്രഹാം ഇല്ലിനോയിസ് സ്റ്റേറ്റ് ബാറിലെ അംഗമാണ്.

ഷോന്റെ സ്ഥാനാരോഹണം ഒക്ലഹോമയിലെയും ചിക്കാഗോയിലെയും മലയാളി സമൂഹത്തിന് ഒന്നടങ്കം അഭിമാന നിമിഷമായി മാറിയിരിക്കുകയാണ്. ചടങ്ങിൽ നിരവധി പ്രമുഖരും കുടുംബാംഗങ്ങളും പങ്കെടുത്തു.















