തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായി ഡോ. ബി അശോകിന്റെ നിയമനം സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ റദ്ദാക്കി. ബി അശോകിനെ തദ്ദേശസ്വയംഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ച സര്‍ക്കാര്‍ ഉത്തരവാണ് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ റദ്ദാക്കിയത്. നിയമനത്തിനെതിരേ അശോക് ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് ട്രിബ്യൂണല്‍ ഇടപെടല്‍ ഉണ്ടായത്.
ഉദ്യോഗസ്ഥനെ കേഡര്‍ മാറ്റി നിയമിക്കുമ്പോള്‍ ഉദ്യോഗസ്ഥന്റെ സമ്മതപത്രം വേണമെന്ന മാനദണ്ഡം സര്‍ക്കാര്‍ പാലിച്ചില്ലെന്നായിരുന്നു പ്രധാന ആരോപണം. കൃഷിവകുപ്പ് ചുമതല വഹിക്കു വരവെയേണ് അശോകിനെ പദവി മാറ്റി സര്‍ക്കാര്‍ നിയമിച്ചത്. ഈ നടപടി നേരത്തെ ട്രിബ്യൂണല്‍ സ്റ്റേ ചെയ്തിരുന്നു.