ബൈഡന്റെ നടപടികളും ഓട്ടോപെൻ ഉപയോഗവും പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ട്രംപ്

ബൈഡന്റെ നടപടികളും ഓട്ടോപെൻ ഉപയോഗവും പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ട്രംപ്

വാഷിംഗ്ടൺ: മുൻ പ്രസിഡന്റ് ജോ ബൈഡൻ ഒപ്പിട്ട പ്രസിഡൻഷ്യൽ നടപടികൾ പുനഃപരിശോധിക്കാൻ അറ്റോർണി ജനറൽ പമേല ബോണ്ടിയെയും വൈറ്റ് ഹൗസ് കൗൺസിലിനെയും ചുമതലപ്പടുത്തുന്ന രേഖയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച ഒപ്പുവച്ചു.

“പൊതുമാപ്പ് നൽകിയ ഉത്തരവുകൾ, എക്സിക്യൂട്ടീവ് ഉത്തരവുകൾ, പ്രസിഡൻഷ്യൽ മെമ്മോറാണ്ടം, മറ്റ് പ്രസിഡൻഷ്യൽ നയ തീരുമാനങ്ങൾ ഉൾപ്പെടെ ഓട്ടോപെൻ ഉപയോഗിച്ച നയ രേഖകൾ” പുനഃപരിശോധിക്കാനാണ് ട്രംപ് ഉത്തരവിട്ടിരിക്കുന്നത്.

“ചില വ്യക്തികൾ ബൈഡന്റെ മാനസികാവസ്ഥയെക്കുറിച്ച് പൊതുജനങ്ങളെ കബളിപ്പിക്കാനും ഭരണഘടനാവിരുദ്ധമായി പ്രസിഡന്റിന്റെ അധികാരങ്ങളും ഉത്തരവാദിത്തങ്ങളും വിനിയോഗിക്കാനും ഗൂഢാലോചന നടത്തിയോ” എന്നും അന്വേഷിക്കാൻ വൈറ്റ് ഹൗസ് അഭിഭാഷകരോടും നീതിന്യായ വകുപ്പിനോടും മറ്റ് ഏജൻസികളോടും ഉത്തരവിട്ടിട്ടുണ്ട്.

ബൈഡന്റെ ടീം അദ്ദേഹത്തിന്റെ ആരോഗ്യം സംബന്ധിച്ച യഥാർഥ്യങ്ങൾ മറച്ചുവെച്ചുവെന്ന ആരോപണങ്ങളിൽ വ്യാപകമായ അന്വേഷണം ആരംഭിക്കും.

ബൈഡന്റെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങളിൽ നിന്ന് മനപൂർവം മറച്ചു വയ്ക്കുന്നതിന് , സംഘടിതമോ അല്ലാത്തതോ ആയ എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും.

Trump orders review of Biden’s actions and use of AutoPen

Share Email
LATEST
Top