തൃശൂര്‍: അവിവാഹിതരായ യുവാവും യുവതിയും ചേര്‍ന്ന് നവജാത ശിശുക്കളെ കുഴിച്ചുമൂടി;. തൃശൂര്‍ പുതുക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനു ആസ്പദമായ സംഭവമുണ്ടായത്. സഞ്ചിയില്‍ കുഞ്ഞുങ്ങളുടെ അസ്ഥികളുമായി യുവാവ് പൊലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു.
സംഭവത്തില്‍
പുതുക്കാട് വെള്ളികുളങ്ങര സ്വദേശികളായ 26 കാരനേയും 21 കാരിയേയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പൊലീസ് അന്വേഷണം തുടങ്ങി.ഞായറാഴ്ച്ച രാവിലെയാണ് യുവാവ് അസ്ഥിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. ചോദ്യം ചെയ്യലില്‍ മൂന്നു വര്‍ഷം മുമ്പാണ് സംഭവമെന്ന് പൊലീസ് തിരിച്ചറിഞ്ഞു. അവിവാഹിതരായ ഇരുവര്‍ക്കും ജനിച്ച കുട്ടി മരിച്ചു.തുടര്‍ന്ന് കുട്ടിയെ കുഴിച്ചുമൂടുകയായിരുന്നു. അതിന് ശേഷം യുവാവിന്റെ ആവശ്യപ്രകാരമാണ് ദോഷം തീരുന്നതിന് കുഞ്ഞിന്റെ അസ്ഥി ശേഖരിച്ചത്. ഈ അസ്ഥി യുവാവിനെ ഏല്‍പ്പിക്കുകയായിരുന്നു. അതിന് ശേഷം യുവതി രണ്ടു വര്‍ഷം മുമ്പ് മറ്റൊരു കുഞ്ഞിന് ജന്മം നല്‍കി. ഈ കുട്ടിയും മരിച്ചുവെന്ന് യുവാവിനെ അറിയിച്ച് കുട്ടിയെ കുഴിച്ചിടുകയായിരുന്നു.
സംഭവത്തില്‍ യുവാവിന് സംശയം തോന്നുകയും പുതുക്കാട് പൊലീസ് സ്റ്റേഷനിലെത്തുകയുമായിരുന്നു. കയ്യിലുണ്ടായിരുന്ന സഞ്ചിയില്‍ രണ്ടു കുഞ്ഞുങ്ങളുടെ അസ്ഥികളുണ്ടായിരുന്നു.
യുവതി തന്നെയും കൊല്ലുമെന്ന ഭീതിയാണ് പൊലീസ് സ്റ്റേഷനിലേക്ക് വരാന്‍ കാരണമെന്ന് യുവാവ് പറഞ്ഞതായി പൊലീസ് വ്യക്തമാക്കുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.