swayamvara
pulimoottil

ന്യൂയോര്‍ക്ക് മേയര്‍ ഇലക്ഷന്‍: സൊഹ്‌റാന്‍ മംദാനിയുടെ കാമ്പെയ്‌നില്‍ ബച്ചനും ഷാരൂഖും

ന്യൂയോര്‍ക്ക് മേയര്‍ ഇലക്ഷന്‍: സൊഹ്‌റാന്‍ മംദാനിയുടെ കാമ്പെയ്‌നില്‍ ബച്ചനും ഷാരൂഖും

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന ഇന്ത്യന്‍ വംശജനായ സൊഹ്റാന്‍ മംദാനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വീഡിയോയില്‍ അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, കിഷോര്‍ കുമാര്‍ എന്നിവരുടെ രംഗങ്ങള്‍. തന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയായ ആന്‍ഡ്രൂ ക്യൂമോയെ വെല്ലുവിളിക്കാനാണ് ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലി അംഗവും ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ത്ഥിയുമായ മംദാനിയുടെ ഈ തന്ത്രം. മംദാനി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തിരഞ്ഞെടുത്തത് ഹിന്ദി ഭാഷയാണ്.

വിജയിച്ചാല്‍ ന്യൂയോര്‍ക്കിലെ ആദ്യ ദക്ഷിണേഷ്യന്‍ മേയറായിരിക്കും സൊഹ്‌റാന്‍ മംദാനി. ഒരു സാധാരണ തിരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ കാഴ്ചക്കാരേറുകയാണ് ഒരു സിനിമാ ട്രെയിലര്‍ പോലെ തോന്നിക്കുന്ന ഈ പ്രചാരണ സന്ദേശത്തിന്. മണ്‍സൂണ്‍ വെഡ്ഡിംഗ്, ദി നെയിംസേക്ക് തുടങ്ങിയ അന്താരാഷ്ട്ര പ്രശസ്തി നേടിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്ര നിര്‍മ്മാതാവ് മീര നായരുടെ മകനാണ് സൊഹ്‌റാന്‍. ഷാരൂഖ് ഖാന്‍ അഭിനയിച്ച ഓം ശാന്തി ഓം എന്ന ചിത്രത്തിലെ ദീവാനാഗി ദീവാങ്കിയാണ് പശ്ചാത്തല സംഗീതമായി നല്‍കിയിരിക്കുന്നത്.

ദീവാര്‍ എന്ന ചിത്രത്തിലെ ഒരു പ്രശസ്ത രംഗത്തിലൂടെയാണ് വീഡിയോ ആരംഭിക്കുന്നത്. കര്‍സ് എന്ന ചിത്രത്തിലെ കിഷോര്‍ കുമാറിന്റെ ശബ്ദം ഉപയോഗിച്ച്, റാങ്ക്-ചോയ്സ് വോട്ടിംഗിന്റെ ആശയവും സൊഹ്‌റാന്‍ അവതരിപ്പിക്കുന്നുണ്ട്. റാങ്ക് അടിസ്ഥാനമാക്കിയുള്ള വോട്ടിംഗിനെ വിശദീകരിക്കാന്‍ ലസ്സിയാണ് സൊഹ്‌റാന്‍ ഉപയോഗിച്ചിരിക്കുന്നത്. ഡൊണാള്‍ഡ് ട്രംപ് പിന്തുണയ്ക്കുന്ന തന്റെ പ്രധാന എതിരാളി ക്യൂമോയ്ക്ക് വോട്ട് ചെയ്യരുതെന്ന് വോട്ടര്‍മാരോട് സൊഹ്‌റാന്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്.

”ഖാനാ മിലേഗാ പിനാ മിലേഗാ ഭയ്യാ കി ഷാദി ഹേ സബ് കുച്ച് മിലേഗാ” എന്ന വരികളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. കോടീശ്വരന്മാര്‍ക്ക് എല്ലാം ഉണ്ട്. ഇപ്പോള്‍ നിങ്ങളുടെ സമയം വന്നിരിക്കുന്നുവെന്ന് സൊഹ്‌റാന്‍ വോട്ടര്‍മാരെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ദക്ഷിണേഷ്യന്‍ കുടിയേറ്റക്കാര്‍, ഒന്നാം തലമുറ വോട്ടര്‍മാര്‍, തൊഴിലാളിവര്‍ഗ സമൂഹങ്ങള്‍ എന്നിവരെയാണ് സൊഹ്‌റാന്‍ ലക്ഷ്യം വയ്ക്കുന്നത്.

Zohran Mamdani features Amitabh-Shah Rukh in NYC mayor campaign

Share Email
LATEST excelnclexrn
More Articles
Top