പാറ്റ്നാ: “പ്രിയദർശിനി ഉഡാൻ യോജന” എന്ന പദ്ധതിയുടെ ഭാഗമായി അഞ്ച് ലക്ഷം സാനിറ്ററി പാഡ് ബോക്സുകൾ വിതരണം ചെയ്യുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചതിന് പിന്നാലെ ബീഹാറിൽ രാഷ്ട്രീയ വിവാദം ഉയർന്നു വന്നു . ബോക്സുകളിൽ പാർട്ടി എംപി രാഹുൽ ഗാന്ധിയുടെ ചിത്രം ഉണ്ടായിരുന്നതാണ് വിവാദത്തിന് കാരണമായത്. അടുത്തിടെ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ നിർണായക വോട്ടർമാരായി മാറിയിരിക്കുന്ന സ്ത്രീകളെ അപമാനിക്കുന്ന നടപടിയാണിത് എന്നാരോപിച്ച് എൻ.ഡി.എ ഈ നീക്കത്തെ കടുത്ത ഭാഷയിൽ വിമർശിച്ചു.
ബീഹാർ കോൺഗ്രസ് അധ്യക്ഷൻ രാജേഷ് കുമാർ, ഓൾ ഇന്ത്യ മഹിളാ കോൺഗ്രസ് അധ്യക്ഷയായ അൽക്ക ലാംബയുടെ സാന്നിധ്യത്തിൽ പ്രസംഗിക്കവേ, ഈ പദ്ധതി ഗ്രാമീണ വനിതകളിൽ ആർത്തവം സംബന്ധിച്ച അവബോധം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്നതാണെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ, രാഹുൽ ഗാന്ധിയുടെ ചിത്രം ഉൾപ്പെട്ട സാനിറ്ററി പാഡ് ബോക്സ് ആളുകളുടെ ഇടയിൽ വിവാദം ഉയർത്തി.
ഈ പദ്ധതി വിവാദമായതിനെ തുടർന്ന് ഐ.എൻ.ഡി.ഐ.എ സഖ്യത്തിന്റെ വാഗ്ദാനമായ “മൈ-ബഹിൻ മാൻ യോജന”എന്ന പുതിയ പദ്ധതി, തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ സ്ത്രീകൾക്ക് പ്രതിമാസം ₹2,500 നൽകുമെന്ന് വാഗ്ദാനം ചെയ്തു .
ജെ.ഡി.(യു) എം.എൽ.സി കൂടിയായ പ്രതിനിധി നീരജ് കുമാർ കോൺഗ്രസിനെ സ്ത്രീകളുടെ അഭിമാനത്തെ അപമാനിച്ചുവെന്ന് കുറ്റപ്പെടുത്തി.
Bihar Elections: Rahul Gandhi’s image on free sanitary pads; Congress scheme sparks controversy