മെക്സിക്കോ സിറ്റി: പെണ്‍മുതലയെ വിവാഹം ചെയ്ത് മെക്സിക്കോയിലെ മേയര്‍. മെക്സിക്കോയിലെ സാന്‍ പെഡ്രോ ഹുവാമെലുലയിലെ മേയറായ ഡാനിയേല്‍ ഗുട്ടറസാണ് പ്രതീകാത്മകമായി മുതലയെ വിവാഹം കഴിച്ചത്. മഴക്കും നല്ല വിളവിനും സഹകരണത്തോടെയുള്ള ജീവിതത്തിനുമായി കഴിഞ്ഞ രണ്ട് നൂറ്റാണ്ടായി ഈ പ്രദേശത്തുള്ളവര്‍ അനുഷ്ഠിച്ചുവരുന്ന ആചാരമാണിത്. കൃത്യമായി പറഞ്ഞാല്‍ 230 വര്‍ഷം മുമ്പാണ് ഇത്തരമൊരു ആചാരം തുടങ്ങിയത്.
തദ്ദേശീയരായ സമൂഹങ്ങള്‍ തമ്മിലുള്ള സഹകരണത്തിനായാണ് പ്രതീകാത്മകമായി ഇങ്ങനെ മുതലയെ വിവാഹം കഴിക്കുന്നത്. വിവാഹവസ്ത്രങ്ങളണിഞ്ഞ മുതലയ്ക്ക് ചടങ്ങിനിടെ മേയര്‍ കെട്ടിപിടിച്ച് മുത്തം നല്‍കി.
രണ്ട് വര്‍ഷം മുമ്പ് മുന്‍മേയറായ വിക്ടര്‍ ബ്യൂഗോ സോസയും ഇത്തരത്തില്‍ മുതലയെ വിവാഹം കഴിച്ചിരുന്നു. തങ്ങള്‍ പരസ്പരം സ്നേഹിക്കുന്നുവെന്നും ഈ ആചാരം നടത്തേണ്ടത് തന്‍റെ ഉത്തരവാദിത്തമാണെന്നും സോസ പറഞ്ഞു.
Mexico mayor marries female crocodile