ന്യൂയോര്‍ക്കിന്റെ നായകനായി മംദാനി, ന്യൂയോർക്ക് മേയറാകുന്ന ആദ്യ ഇന്ത്യൻ – അമേരിക്കൻ

ന്യൂയോര്‍ക്കിന്റെ നായകനായി മംദാനി, ന്യൂയോർക്ക് മേയറാകുന്ന ആദ്യ ഇന്ത്യൻ – അമേരിക്കൻ

ന്യൂയോര്‍ക്ക് : അമേരിക്കയുടെ സാമ്പത്തിക നഗരമായ ന്യൂയോര്‍ക്കിന്റെ ഭരണത്തലവനായി ഇന്ത്യന്‍ വംശജന്‍ സൊഹ്‌റാന്‍ മംദാനി. പ്രസിഡന്റ് ട്രംപ് ഉള്‍പ്പെടെയുള്ളവര്‍ മുന്നോട്ടുവെച്ച ശക്തമായ ഭീഷണികളും മറികടന്നാണ് ന്യൂയോര്‍ക്ക് സിറ്റി മേയറായി മംദാനിയുടെ മിന്നും ജയം.
ഇന്ത്യന്‍ സമയം ബുധനാഴ്ച്ച രാവിലെ 7.30ന് വോട്ടെടുപ്പ് അവസാനിച്ചു. തൊട്ടുപിന്നാലെ വോട്ടെണ്ണല്‍ ആരംഭിക്കുകയായിരുന്നു. അഭിപ്രായ സര്‍വ്വേകള്‍ എല്ലാം ഡെമോക്രാറ്റ് സ്ഥാനാര്‍ഥി സൊഹ്‌റാന്‍ മംദാനി(34)ക്ക് അനുകൂലമാായിരുന്നു. ഇത് ശരിവെയ്ക്കുന്ന ഫലമാണ് പുറത്തുവന്നത്.

സൊഹ്‌റാന്‍ മംദാനിയുടെ പ്രധാന എതിരാളി സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മുന്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഗവര്‍ണര്‍ ആന്‍ഡ്രൂ കുമോയായിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ കര്‍ട്ടിസ് സ്ലിവ മത്സരിക്കുന്നുണ്ടെങ്കിലും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കുമോയെ പിന്തുണച്ചിരുന്നു.

ഒരു നൂറ്റാണ്ട് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന പദവിയും മംദാനി സ്വന്തമാക്കി. ജനുവരി ഒന്നിന് മേയര്‍ പദവി ഏറ്റെടുക്കും. ന്യൂയോര്‍ക്ക് മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോയും റിപ്പബ്ലിക്കന്‍സ് സ്ഥാനാര്‍ഥി കര്‍ട്ടിസ് സ്ലിവയെയും നേരിട്ടാണ് മംദാനി മിന്നും ജയം സ്വന്തമാക്കിയത്.

ദക്ഷിണേഷ്യന്‍ പൈതൃകമുള്ള ആദ്യമേയര്‍, നഗരത്തിലെ ആദ്യത്തെ മുസ്ലീം മേയര്‍, ആഫ്രിക്കയില്‍ ജനിച്ച് ന്യൂയോര്‍ക്ക് മേയറാവുന്ന ആദ്യ വ്യക്തി തുടങ്ങിയ പ്രത്യേകതകള്‍ ഉണ്ട്.ന്യൂയോര്‍ക്ക് സിറ്റി ചരിത്രത്തില്‍ 50 വര്‍ഷത്തിനിടയിലെ ഒരു മേയര്‍ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ പോളിംഗ് ശതമാനമാണ് ഇക്കുറി രേഖപ്പെടുത്തിയത്. രണ്ടു മില്യണ്‍ ന്യൂയോര്‍ക്കന്‍ വോട്ടര്‍മാര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് ബോര്‍ഡ് അറിയിച്ചു.


Mandani as the hero of New York

Share Email
LATEST
Top