ഇറാനുമായുള്ള ചര്‍ച്ചകള്‍ തുടരുന്നു; എവിടെയെത്തുമെന്നു പറായന്‍ കഴിയില്ലെന്നു ട്രംപ്

ഇറാനുമായുള്ള ചര്‍ച്ചകള്‍ തുടരുന്നു; എവിടെയെത്തുമെന്നു പറായന്‍ കഴിയില്ലെന്നു ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായുള്ള സമാധാന കരാര്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ തുടരുമെന്നും എന്നാല്‍ ചര്‍ച്ചകള്‍ എവിടെ വരെ എത്തുമെന്നു പറയാന്‍ കഴിയില്ലെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

ചൊവ്വാഴ്ച്ചയും ഇറാനുമായുള്ള സമാധാന കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ തുടര്‍ന്നതായി ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു ഇറാനുമായുള്ള ചര്‍ച്ചകള്‍ നാലുദിവസം മുമ്പും മൂന്നു ദിവസം മുമ്പു രണ്ടു ദിവസം മുമ്പും ഒരു ദിവസം മുമ്പും ഇന്നും തുടര്‍ന്നു. ചര്‍ച്ചകള്‍ നടന്നുകൊണ്ടേയിരിക്കുകയാണ്. എന്നാല്‍ ഈ ചര്‍ച്ചകള്‍ എവിടെ എത്തുമെന്നു പറയാന്‍ കഴിയില്ല.

താന്‍ ഇറാനോടു മുമ്പ് പറഞ്ഞിട്ടുള്ളതുപോലെ കരാറില്‍ എത്തേണ്ട സമയം ആയിക്കഴിഞ്ഞതായും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഇരു രാജ്യങ്ങള്‍ക്കുമിടയിലുളള സംഭാഷണങ്ങള്‍ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുകയാമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു

Talks with Iran continue; Trump says he can’t predict where they’ll go

Share Email
LATEST excelnclexrn
More Articles
Top