തന്റെ ദൗത്യം സമാധാനത്തിന്റെ സുവിശേഷ സന്ദേശം പ്രചരിപ്പിക്കല്‍: ലിയോ മാര്‍പാപ്പ

തന്റെ ദൗത്യം സമാധാനത്തിന്റെ സുവിശേഷ സന്ദേശം പ്രചരിപ്പിക്കല്‍: ലിയോ മാര്‍പാപ്പ

ലുവാണ്ട: തന്റെ ദൗത്യം സമാധാനത്തിന്റെ സുവിശേഷ സന്ദേശം പ്രചരിപ്പി ക്കലാണെന്നു ലിയോപതിനാലാമാന്‍ മാര്‍പാപ്പ. ആഫ്രിക്കന്‍ പര്യടനത്തിനിടെ ലുവാണ്ടയില്‍ വച്ചായിരുന്നു മാര്‍പാപ്പ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. തന്റെ പ്രസംഗങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റിനെതിരേയല്ലെന്നും തെറ്റായി വ്യാഖ്യാ നിക്കുകയാണെന്നും പോപ്പ് കൂട്ടിച്ചേര്‍ത്തു. ട്രംപുമായി വാദപ്രതിവാദത്തില്‍ ഏര്‍പ്പെടാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കാമറൂണില്‍ വ്യാഴാഴ്ച നടത്തിയ പ്രസംഗത്തില്‍, മതത്തെ രാഷ്ട്രീയ, സാമ്പത്തിക, സൈനിക നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നവരെ പോപ്പ് ശക്തമായി വിമര്‍ശിച്ചിരുന്നു ഇത് നേരത്തെ തയാറാക്കിയ പ്രസംഗമായിരുന്നുവെന്നും എന്നാല്‍ പ്രസിഡന്റിനെതിരെ ഉദ്ദേശിച്ചുവെന്ന രീതിയില്‍ അവതരിപ്പിക്കപ്പെട്ടതായും പോപ്പ് വിശദീകരിച്ചു. . ഞാന്‍ ആരോടും തര്‍ക്കിക്കാന്‍ ശ്രമിക്കുന്നില്ല. സമാധാനവും സ്‌നേഹവും പ്രചരിപ്പിക്കുകയാണ് എന്റെ ദൗത്യം,” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ പോപ്പിനെ വിമര്‍ശിച്ച് അദ്ദേഹം കുറ്റകൃത്യങ്ങളോടും അന്താരാഷ്ട്ര വിഷയങ്ങളോടും ”ദുര്‍ബലമായ നിലപാട്” സ്വീകരിക്കുന്നുവെന്ന് ആരോപിച്ചിരുന്നു. ഇറാനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പോപ്പ് തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ പോപ്പ് ഈ വിമര്‍ശനങ്ങളെ നേരിട്ട് പരാമര്‍ശിക്കാതിരുന്നുവെങ്കിലും, ”ട്രംപ് ഭരണകൂടത്തെ വിമര്‍ശിക്കാന്‍ എനിക്ക് ഭയമില്ല; സത്യവും സമാധാനവും പറയുകയാണ് സഭയുടെ ദൗത്യം,” എന്ന് മുമ്പ് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് പോപ്പിന്റെ പുതിയ പ്രതികരണത്തെ സ്വാഗതം ചെയ്തു. മാധ്യമങ്ങള്‍ സംഘര്‍ഷം കൂടുതലാക്കി ചിത്രീകരിക്കുന്നുവെന്നും, യാഥാര്‍ത്ഥ്യം കൂടുതല്‍ സങ്കീര്‍ണ്ണമാണെന്നും അദ്ദേഹം പറഞ്ഞു. പോപ്പ് മതനേതാവായി നൈതിക വിഷയങ്ങളില്‍ അഭിപ്രായം പറയുന്നത് സ്വാഭാവികമാണെന്നും, സര്‍ക്കാര്‍ ആ നൈതിക മൂല്യങ്ങള്‍ പ്രായോഗിക ലോകത്ത് നടപ്പാക്കാന്‍ ശ്രമിക്കുന്നുവെന്നും വാന്‍സ് വ്യക്തമാക്കി. ഇതേസമയം, അമേരിക്കയിലെ നിരവധി കത്തോലിക്ക സംഘടനകളും നേതാക്കളും ട്രംപിന്റെയും വാന്‍സിന്റെയും പരാമര്‍ശങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ഇറാന്‍ യുദ്ധത്തിനെതിരെ തുറന്ന നിലപാട് സ്വീകരിച്ച പോപ്പ് ലിയോ, ലോക നേതാക്കളോട് ഹിംസ അവസാനിപ്പിക്കണമെന്ന് തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ ദൗത്യം സുവിശേഷത്തിന്റെ സമാധാന സന്ദേശം പ്രചരിപ്പിക്കുന്നതാണെന്നും, അതില്‍ നിന്ന് പിന്മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

His mission is to spread the gospel message of peace: Pope Leo

Share Email
LATEST excelnclexrn
Top