അതിശക്തമായ ചുഴലിക്കൊടുങ്കാറ്റിനും കനത്ത മഴയ്ക്കും സാധ്യത: വിസ്‌കോണ്‍സിനില്‍ മുതല്‍ ഒക്ലഹോമ വരെയുള്ള 35 ദശലക്ഷം ആളുകള്‍ക്ക് ഭീഷണി

അതിശക്തമായ ചുഴലിക്കൊടുങ്കാറ്റിനും കനത്ത മഴയ്ക്കും സാധ്യത: വിസ്‌കോണ്‍സിനില്‍ മുതല്‍ ഒക്ലഹോമ വരെയുള്ള 35 ദശലക്ഷം ആളുകള്‍ക്ക് ഭീഷണി

ന്യൂയോര്‍ക്ക്: ഈ ദിവസങ്ങളില്‍ വിന്‍കോസിനില്‍ മുതല്‍ ഒക്ലഹോമ വരെയുള്ള മേഖലകളില്‍ ചുഴലിക്കൊടുങ്കാറ്റിന്റെയും അതിശക്തമായ മഴഭീഷണിയിലും 35 ദശലക്ഷത്തോളം വരുന്ന ആളുകള്‍. ഇതിനോടകം തന്നെ നിരവധി സംസ്ഥാനങ്ങളില്‍ ചുഴലിക്കാറ്റുകള്‍ ആരംഭിച്ചു. അഞ്ചു സംസ്ഥാനങ്ങളിലായി ഇതുവരെ 12 ചുഴലിക്കാറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ശക്തമായ ചുഴലിക്കാറ്റ് ഏറ്റവും ശക്തമായി ആഞ്ഞടിക്കാന്‍ സാധ്യത തെക്കന്‍ വിസ്‌കോണ്‍സിനിലും കിഴക്കന്‍ ഐവയിലും ആണ്. ഇലിനോയിസിന്റെയും മിസൗറിയുടെയും വടക്കന്‍ ഭാഗങ്ങളില്‍ നാശം വിതയ്ക്കുന്ന കാറ്റിനും സാധ്യതയുണ്ട്. വിസ്‌കോണ്‍സിന്‍, മിന്നസോട്ട, ഐവ, ഇലിനോയിസ് സംസ്ഥാനങ്ങളിലെ മാഡിസണ്‍, മില്‍വോക്കി, ഡെസ് മോയിന്‍സ്, ഡാവന്‍പോര്‍ട്ട് എന്നീ മേഖലകളില്‍ ഉള്‍പ്പെടെ രാത്രി 8 മണിവരെ ചുഴലിക്കാറ്റ് മുന്നറിയിപ്പ നിലവിലുണ്ട്.

ശക്തമായ ചുഴലിക്കാറ്റുകള്‍ക്കും, 3.5 ഇഞ്ച് വരെ ആലിപ്പഴത്തോടു കൂടിയ മഴക്കും സാധ്യതയുണ്ട്. മണിക്കൂറില്‍ 70 മൈല്‍ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. കാന്‍സസ്, ഒക്ലഹോമ, മിസൗറി സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളില്‍ രാത്രി 11 മണിവരെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നിലവിലുണ്ട്. ഇവിടെ മണിക്കൂറില്‍ 75 മൈല്‍ വരെ വേഗത്തില്‍ കാറ്റടിക്കാം. കാറ്റിന്റെ വേഗത വര്‍ധിക്കുന്നതോടെ പല സ്ഥലങ്ങളിലും സൂപ്പര്‍സെല്‍ കൊടുങ്കാറ്റുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

നാഷണല്‍ വെതര്‍ സര്‍വീസിന്റെ മുന്നറിയിപ്പ് പ്രകാരം മിസൗറി മുതല്‍ മിഷിഗന്റെ വടക്കന്‍ ഭാഗം വരെ വെള്ളപ്പൊക്ക സാധ്യതയു പ്രവചിക്കുന്നു. ഈ ആഴ്ച കാലിഫോര്‍ണിയ മുതല്‍ ന്യൂയോര്‍ക്ക് വരെ വ്യാപിച്ച ഒന്‍പത് സംസ്ഥാനങ്ങളില്‍ കുറഞ്ഞത് 28 ചുഴലിക്കാറ്റുകള്‍ ഉണ്ടായി. ിസ്‌കോണ്‍സിന്‍, ഐവ, ഇലിനോയിസ് സംസ്ഥാനങ്ങളാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്.

Severe thunderstorms and heavy rains possible: 35 million people from Wisconsin to Oklahoma at risk

Share Email
LATEST
Top