വാഷിംഗ്ടണ്‍: അമേരിക്കന്‍ മനുഷ്യാവകാശ സംഘടനയായ സതേണ്‍ പോവര്‍ട്ടി ലോ സെന്റര്‍ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ഉള്‍പ്പെടെ സഹായം നല്കിയതായി ആരോപിച്ച് നീതിന്യായ വകുപ്പ്. ഇതേ തുടര്‍ന്ന് വിവിധ കുറ്റങ്ങള്‍ ചുമതത്തി സതേണ്‍ പോവര്‍ട്ടി ലോ സെന്ററിനെതിരേ നീതിന്യായവകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തു.
തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് സഹായം, ബാങ്ക് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കലിനു സഹായം എന്നിവയാണ് എസ്പിഎല്‍സിക്കെതിരേ ചുമത്തിയിരിക്കുന്ന പ്രധാന കുറ്റങ്ങള്‍. എന്നാല്‍ സംഘടന നീതിന്യായവകുപ്പിന്റെ ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിച്ചു. 2017 ലെ യൂണിറ്റഇ ഓഫ് ദി റൈറ്റ് റാലി ഉള്‍പ്പെടെ വംശീയ പ്രവര്‍ത്ത നങ്ങള്‍ക്ക് സഹായം നല്കിയതായും നീതിന്യായ വകുപ്പ് പറയുന്നു. വംശീയ വിദ്വേഷം വളര്‍ത്താന്‍ എസ്പിഎല്‍സി പണം നല്‍കിയതായി വര്‍ക്കിംഗ് അറ്റോര്‍ണി ജനറലായ ടോഡ് ബ്ലാന്‍ചി വിമര്‍ശിച്ചു.
വ്യാജ സംഘടനകളുടെ പേരില്‍ ബാങ്ക് അക്കൗണ്ടുകള്‍ തുറന്ന് പണം കൈമാറ്റം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നു സതേണ്‍ പോവര്‍ട്ടി ലോ സെന്റര്‍ പ്രസിഡന്റ് ബ്രയാന്‍ ഫെയര്‍ പ്രതികരിച്ചു. നീതിന്യായ വകുപ്പിന്റെ നടപടിക്കു പിന്നാലെ എസ്പിഎല്‍സിയെ
പിന്തുണച്ച് അമേരിക്കന്‍ സിവില്‍ ലിവബര്‍ട്ടീസ് യൂണിയന്‍ ഉള്‍പ്പെടെയുള്ള മറ്റു മനുഷ്യാവകാശ സംഘടനകളും രംഗത്തു വന്നു.
The Justice Department says the Southern Poverty Law Center, an American human rights organization, provided aid to terrorist groups.













