വാഷിംഗ്ടണ്‍: മുന്‍ എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിനെ തിരേ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കോമിയുടെ പോസ്റ്റ് വളരെ വലിയ അപകടം സൃഷ്ടിക്കുന്നുവെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. കോമി സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പ്രസിഡന്റ് ട്രംപിനെ ഭീഷണി പ്പെടുത്തിയെന്ന സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ ബുധനാഴ്ച കോമി വെര്‍ജീനിയയുടെ ഈസ്റ്റേണ്‍ ഡിസ്ട്രിക്റ്റ് കോടതിയില്‍ സ്വമേധയാ ഹാജരായി.
കഴിഞ്ഞ വര്‍ഷം കോമി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ഒരു വിവാദ പോസ്റ്റിനെ അടിസ്ഥാനമാക്കി നോര്‍ത്ത് കരോലിനയിലെ ഫെഡറല്‍ ഗ്രാന്‍ഡ് ജൂറി ചൊവ്വാഴ്ച കുറ്റപത്രം സമര്‍പ്പിച്ചു. ട്രംപ് ഭരണകൂടം ആ പോസ്റ്റ് ട്രംപിനെതിരായ ഭീഷണിയാണെന്ന് ആരോപിച്ചിരുന്നു. ഇന്‍സ്റ്റാഗ്രാമ പോസ്റ്റില്‍ കടല്‍ത്തീരത്തിലെ ഷെല്ലുകള്‍ കൊണ്ട് ’86 47” എന്ന് എഴുതിയ ചിത്രമായിരുന്നു കോമി പങ്കുവെച്ചത്. 86 എന്ന അക്കം ക്രിമിനല്‍ കാര്യങ്ങള്‍ക്കായി കൂട്ടിച്ചേര്‍ക്കുന്നതെന്നയാിരുന്നു വാദം.
കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരെ കണ്ട ട്രംപ് കോമി പോലുള്ളവര്‍ രാഷ്ട്രീയ നേതാക്കള്‍ക്കും മറ്റുള്ളവര്‍ക്കും വലിയ അപകടം സൃഷ്ടിച്ചിരിക്കുകയാണെന്നും ട്രംപ് മറുപടി നല്തി. കോമിക്കെതിരായുള്ള മൂന്നു പേജുള്ള കുറ്റപത്രത്തില്‍, പ്രസിഡന്റിനും അവകാശികള്‍ക്കും എതിരായ ഭീഷണിയാണ് ചുമത്തിയിരിക്കുന്നത്. കോടതിയില്‍ ഹാജരായ കോമി കുറ്റസമ്മതം നടത്തിയില്ല. കോടതിയില്‍ ഹാജരായ കോമിയെ വിട്ടയച്ചു.
Trump calls James Comey’s Instagram post dangerous















