ബെര്‍ളിന്‍: ഇറാനുമായി രണ്ടു മാസമായി തുടരുന്ന സംഘര്‍ഷം അവസാ നിപ്പിക്കുന്നതിനും സമാധാന കരാര്‍ ഉണ്ടാക്കുന്നതിനും അമേരിക്കയ്ക്ക് വ്യക്തമായ തന്ത്രമില്ലെന്നും ഇറാനു മുന്നില്‍ അപമാനിക്കപ്പെടുകയാണെന്നും ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രിഡ്രിച്ച് മെന്‍സ്. വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തിലായിരുന്നു ജര്‍മന്‍ ചാന്‍സലറുടെ ഈ പരാമര്‍ശം.
അമേരിക്ക ഇപ്പോള്‍ എന്ത് തന്ത്രപരമായ വഴിയാണ് തെരഞ്ഞെടുക്കുന്നതെന്നു തനിക്കു മനസിലാകുന്നില്ല. അമേരിക്കന്‍ പ്രതിനിധികള്‍ ഇസ്‌ളാമാബാദിലേക്ക് യാത്ര ചെയ്തു .പക്ഷേ ഒരു ഫലവും നേടാതെ മടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .ഇറാന്‍ ചര്‍ച്ചക ള്‍ നീട്ടിക്കൊണ്ടുപോകുന്ന നീക്കമാണ് നടത്തുന്നത്. ഇറാന്റെ ഭരണകൂടം പ്രത്യേകിച്ച് റവല്യൂഷണറി ഗാര്‍ഡ്‌സ് വഴി മുഴുവന്‍ അമേരിക്കന്‍ ജനതയേയും അപമാനിക്കുന്ന നിലയിലാണിപ്പോഴെന്നും അദ്ദേഹം പറഞ്ഞു.
ഹോര്‍മൂസ് കടലിടുക്ക് തുറക്കുന്നതിന് യൂറോപ്യന്‍ രാജ്യങ്ങള്‍ സഹായിക്കാമെന്നു വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും എന്നാല്‍ അതിന് മുമ്പ് സംഘര്‍ഷം അവസാനിക്കണമെന്നും മെര്‍സ് പറഞ്ഞു.. സംഘര്‍ഷം വേഗത്തില്‍ പരിഹരിക്കാമന്‍ ഇപ്പോഴത്തെ സാഹചര്യ ത്തില്‍ സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അമേരിക്ക പ്രതീക്ഷിച്ചതിലും കരുത്തരാണ് ഇറാനെന്നും മെര്‍സ് കൂട്ടിച്ചേര്‍ത്തു.
US lacks clear strategy: German Chancellor says it is being humiliated by Iran















