ഇറാന്‍ തുറമുഖം ഉപരോധിക്കാന്‍ 15 യുദ്ധക്കപ്പലുകള്‍ വിന്യസിച്ച് യുഎസ്എ: ഉപരോധം നേരിടുമെന്ന് ഇറാന്‍

ഇറാന്‍ തുറമുഖം ഉപരോധിക്കാന്‍ 15 യുദ്ധക്കപ്പലുകള്‍ വിന്യസിച്ച് യുഎസ്എ: ഉപരോധം നേരിടുമെന്ന് ഇറാന്‍

ടെഹ്‌റാന്‍: ഇറാനിലേക്കും ഇറാനില്‍ നിന്നുമുള്ള കപ്പല്‍ ഗതാഗതം പൂര്‍ണമായും നിശ്ചലമാക്കുന്നതിനായി വമ്പന്‍ പ്രതിരോധമൊരുക്കി അമേരിക്ക. 15 ഓളം യുദ്ധക്കപ്പലുകളാണ് പ്രതിരോധം തീര്‍ക്കാനായി ഒരുക്കിയിട്ടുള്ളത് . കഴിഞ്ഞ ദിവസം ഇസ്‌ളാമാബാദില്‍ അമേരിക്കയും ഇറാനും തമ്മിലുളള സമാധാന ചര്‍ച്ചകള്‍ എങ്ങുമെത്താത്തതിനെ തുടര്‍ന്നാണ് അമേരിക്ക അടുത്ത ഘട്ടമായി ഉപരോധ പ്രഖ്യാപനങ്ങളും തുടര്‍നടപടികളും കൈക്കൊണ്ടത്. ഇസ്ലാമാബാദില്‍ നടന്ന സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെ ഇറാന്റെ സമുദ്ര വ്യാപാര പാതകള്‍ കൊട്ടിയടയ്ക്കാനാണ് യുഎസ് നാവികസേനയുടെ നീക്കം. ഇതോടെ പശ്ചിമേഷ്യയില്‍ വീണ്ടും ഒരു യുദ്ധസാഹചര്യം ഉടലെടുത്തിരിക്കുകയാണ്.

വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, ഇറാന്റെ തുറമുഖങ്ങളിലേക്ക് പ്രവേശിക്കുന്നതും പുറത്തേക്ക് പോകുന്നതുമായ കപ്പലുകളെ തടയാന്‍ 15-ലധികം യുദ്ധക്കപ്പലുകളാണ് അമേരിക്ക വിന്യസിച്ചിരിക്കുന്നത്. ഇറാന്റെ തീരത്തോടടുത്ത് നില്‍ക്കാതെ കടലിടുക്കിന്റെ ഇരുവശങ്ങളിലും നിലയുറപ്പിച്ചാണ് യുഎസ് നാവികസേന നീക്കങ്ങള്‍ നിയന്ത്രിക്കുന്നത്. അമേരിക്കന്‍ ഉപരോധം ലംഘിക്കുന്ന ഏതു കപ്പലും തടഞ്ഞുനിര്‍ത്തുകയാണ് ലക്ഷ്യം. ഇതിനു കപ്പലിലെ ജീവനക്കാര്‍ തയാറായില്ലെങ്കി ല്‍ അമേരിക്കന്‍ സേന ബലപ്രയോഗത്തിലൂടെ കപ്പലില്‍ പ്രവേശിക്കും.

വിമാനവാഹിനിക്കപ്പലുകള്‍, ഡിസ്‌ട്രോയറുകള്‍, ഹെലികോപ്റ്ററുകള്‍ എന്നിവയുടെ അകമ്പടിയോടെയാണ് ഈ ദൗത്യം നടപ്പിലാക്കുക. എങ്കിലും ഇത്തരമൊരു ഉപരോധം നടപ്പിലാക്കുന്നത് അമേരിക്കയ്്ക്ക് അത്ര എളുപ്പമല്ലെന്ന് മുന്‍ കമാന്‍ഡര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. പിടിച്ചെടുക്കുന്ന കപ്പലുകള്‍ നിയന്ത്രിക്കാന്‍ പ്രത്യേക ജീവനക്കാരെ കണ്ടെത്തേണ്ടതും അവ സുരക്ഷിതമായി സൂക്ഷിക്കേണ്ടതും വലിയ വെല്ലുവിളിയാണ്. കൂടാതെ, ഇറാന്‍ വിപ്ലവ ഗാര്‍ഡിന്റെ ഭാഗത്തുനിന്നുള്ള നീക്കങ്ങളും യുഎസ് കപ്പലുകള്‍ക്ക് ഭീഷണിയുയര്‍ത്തുന്നുണ്ട്.

USA deploys 15 warships to blockade Iranian port: Iran says it will face sanctions

Share Email
Top