വിര്‍ജീനിയ ഹൈവേയില്‍ നിയന്ത്രണം വിട്ട ബസ് നിരവധി വാഹനങ്ങളിലേക്ക് ഇടിച്ചു കയറി അപകടം: ഏഴുവയസുകാരന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു

വിര്‍ജീനിയ ഹൈവേയില്‍ നിയന്ത്രണം വിട്ട ബസ് നിരവധി വാഹനങ്ങളിലേക്ക് ഇടിച്ചു കയറി അപകടം: ഏഴുവയസുകാരന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു

വിര്‍ജീനിയ: വിര്‍ജീനിയ ഹൈവേയില്‍ ഉണ്ടായ ബസ് നിരവധി വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഏഴുവയസുകാരനും 13 വയസുകാരിയും ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. വിര്‍ജീനിയയിലെ ഐ-95 ഹൈവേയിലാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ബസ് നിരവധി വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ 44 പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു.

വാഷിങ്ടണ്‍ ഡി.സിയില്‍ നിന്ന് 45 മൈല്‍ തെക്കായി സ്റ്റാഫോര്‍ഡ് കൗണ്ടിയിലെ ഐ 95 സൗത്ത് പാതയില്‍ പുലര്‍ച്ചെ 2.35-ഓടെയാണ് അപകടമുണ്ടായതെന്നു വിര്‍ജീനിയ സ്റ്റേറ്റ് പൊലീസ് അറിയിച്ചു. നിയന്ത്രണം വിട്ട ബസ് മുന്നിലുണ്ടായിരുന്ന ഷവര്‍ലെറ്റ് സബര്‍ബന്‍ വാഹനത്തില്‍ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.തുടര്‍ന്ന് ബസ് മറ്റ് നിരവധി വാഹനങ്ങളിലും ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ സബര്‍ബന്‍ വാഹനം ഒരു അക്യൂറ എസ്യുവിയിലേക്കും മറ്റ് വാഹനങ്ങളിലേക്കും തള്ളിക്കയറിയതായും പൊലീസ് വ്യക്തമാക്കി.

അക്യൂറ എസ്യുവിക്ക് തീപിടിച്ചു. മരിച്ച അഞ്ച് പേരില്‍ നാല് പേര്‍ അക്യൂറയിലുണ്ടായിരുന്നവരാണ്. ഇവരില്‍ മസാച്യുസെറ്റ്‌സിലെ ഗ്രീന്‍ഫീല്‍ഡില്‍ നിന്നുള്ള 45 വയസുകാരനായ പുരുഷനും 44 വയസ്സുള്ള സ്ത്രീയും , 13 വയസ്സുള്ള പെണ്‍കുട്ടിയും ഏഴു വയസുളള ആണ്‍കുട്ടിയുമുള്‍പ്പെടുന്നതായി പോലീസ് വ്യക്തമാക്കി. അപകടത്തില്‍ മരിച്ച അഞ്ചാമത്തെ വ്യക്തി 25 വയസുള്ള സബര്‍ബന്‍ വാഹനത്തിിലെ യാത്രക്കാരിയായിരുന്നു. അപകടത്തില്‍പ്പെട്ട മൂന്ന് പേരുടെ നില ഗുരുതരമാണ്.

ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്ന് നോര്‍ത്ത് കരോലിനയിലെ ഷാര്‍ലറ്റിലേക്കുള്ള യാത്രയിലായിരുന്ന ബസില്‍ ഏകദേശം 34 യാത്രക്കാരുണ്ടായിരുന്നു. ബസ് ഡ്രൈവറായ 48 വയസുകാരനായ ജിങ് എസ്. ഡോങ്ങിനും പരിക്കേറ്റിട്ടുണ്ട്. ഗതാഗത സെക്രട്ടറി സീന്‍ ഡഫിയുടെ പ്രസ്താവന അനുസരിച്ച്് ഡ്രൈവര്‍ ഡോങ്ങിന്റെ വാണിജ്യ ഡ്രൈവിംഗ് ലൈസന്‍സും പരിശീലന രേഖകളും ഫെഡറല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്. പോലീസ് പറയുന്നതനുസരിച്ച്, ഈ ബസിന്റെ ഡ്രൈവര്‍ ചൈനയില്‍ ജനിച്ച് പിന്നീട് അമേരിക്കന്‍ പൗരത്വം നേടിയ വ്യക്തിയാണ്. ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിയുന്നില്ല. 2024-ലാണ് ന്യൂയോര്‍ക്കില്‍ നിന്ന് അദ്ദേഹം വാണിജ്യ ഡ്രൈവിംഗ് ലൈസന്‍സ് നേടിയത്. ഭാഷാ പരിജ്ഞാനം ഇല്ലാത്ത വ്യക്തി എങ്ങനെ വാണിജ്യ ലൈസന്‍സ് കരസ്ഥമാക്കിയെന്ന ചോദ്യവും ശക്തമാണ്..
അപകടത്തെ തുടര്‍ന്ന് ഐ 95 ഹൈവേയിലെ എല്ലാ പാതകളും താല്‍ക്കാലികമായി അടച്ചതായി വിര്‍ജീനിയ ഗതാഗത വകുപ്പ് അറിയിച്ചു.

Bus crashes into multiple vehicles on Virginia highway, killing five people, including a seven-year-old

Share Email
LATEST excelnclexrn
Top