അഞ്ചു പതിറ്റാണ്ടിനു ശേഷം തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിനു മന്ത്രിമാര്‍: വിജയ് മന്ത്രിസഭയില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്

അഞ്ചു പതിറ്റാണ്ടിനു ശേഷം തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിനു മന്ത്രിമാര്‍: വിജയ് മന്ത്രിസഭയില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്

ചെന്നൈ: അഞ്ചു പതിറ്റാണ്ടിനു ശേഷം തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിനു മന്ത്രിസഭയില്‍ പ്രാതിനിധ്യം. വിജയ് സര്‍ക്കാരില്‍ റണ്ടു കോണ്‍ഗ്രസ് അംഗങ്ങള്‍ ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാജേഷ് കുമാര്‍, പി .വിശ്വനാഥ് എന്നിവരാണ് മന്ത്രിമാരാകുക. ഇന്ന് ഇവര്‍ വിജയ് സര്‍ക്കാരില്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെ്ന്നു എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു,

മന്ത്രിസഭയില്‍ ചേരാന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അംഗീകാരം നല്‍കിയതായി കെ സി വേണുഗോപാല്‍ എക്സില്‍ കുറിച്ചു. ‘ഇത് ഞങ്ങള്‍ക്ക് ചരിത്രപരമായ ഒരു നിമിഷമാണ്, കാരണം 59 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കോണ്‍ഗ്രസ് തമിഴ്‌നാട് മന്ത്രിസഭയില്‍ വീണ്ടും എത്തുകയാണ്’. കെ സി വേണുഗോപാല്‍സാമൂഹ്യമാധ്യമത്തില്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവാണ് എസ്. രാജേഷ് കുമാര്‍ മേലൂരില്‍നിന്നുള്ള എംഎല്‍എയാണ് പി. വിശ്വനാഥ്. അഞ്ച് എംഎല്‍എമാരുള്ള സഖ്യകക്ഷിയായ കോണ്‍ഗ്രസിന് രണ്ടു മന്ത്രിസ്ഥാനം നല്‍കാനാണ് നിലവിലെ ധാരണ. വിസികെ, ഇടതുപാര്‍ട്ടികള്‍, മുസ്ലിം ലീഗ് എന്നിവരും വിജയ് സര്‍ക്കാരിന് പിന്തുണ നല്‍കുന്നുണ്ട്. ഇവരോടും മന്ത്രിസഭയില്‍ ചേരാന്‍ മുഖ്യമന്ത്രി വിജയ് ആവശ്യപ്പെട്ടിരുന്നു.

അതേസമയം വിശ്വാസ വോട്ടെടുപ്പില്‍ ടിവികെ സര്‍ക്കാരിനെ പിന്തുണച്ച എഐഎഡിഎംകെ വിമതര്‍ക്ക് മന്ത്രിസ്ഥാനം നല്‍കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. എടപ്പാടി പളനിസ്വാമിക്കെതിരേ കലാപക്കൊടി ഉയര്‍ത്തിയ 25 എഐഎഡിഎംകെ എംഎല്‍എമാരാണ് വിശ്വാസ വോട്ടെടുപ്പില്‍ സര്‍ക്കാരിന് അനുകൂലമായി വോട്ടുചെയ്തത്. മെയ് 10-ന് മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ഒന്‍പത് ടി വി കെ നേതാക്കള്‍ മാത്രമാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിസഭയുടെ ആദ്യ പുനസംഘടനയാണ് ഇന്ന് നടക്കുന്നത്.

Congress ministers in Tamil Nadu after five decades: Congress members to take oath in Vijay’s cabinet today

Share Email
Top