ടെഹ്റാൻ :ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്ക് കപ്പലുകൾക്ക് സ്ഥിരമായി നികുതി ഏർപ്പെടുത്തുന്നതു സംബന്ധിച്ച് ഇറാനും ഒമാനും ചർച്ച നടത്തി. ഫ്രാൻസിലെ ഇറാൻ അംബാസഡർ മുഹമ്മദ് അമീൻ-നെജാഡ് പാരീസിൽ ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിലാണ് ഇത് സംബന്ധിച്ച സൂചനകൾ പുറത്തുവിട്ടത്. ഹോർമുസ് കടക്കേണ്ടവർ വിഹിതം നൽകേണ്ടി വരുമെന്നും അംബാസഡർ വ്യക്തമാക്കി. എന്നാൽ നികുതി ഈടാക്കുന്നത് പൂർണമായും സുതാര്യ സംവിധാനത്തിലൂടെ ആയിരിക്കുമെന്നും അദ്ദേഹം കുട്ടിച്ചേർത്തു. നിലവിൽ
ഹോർമുസിലൂടെയുള്ള കപ്പൽ ഗതാഗതം പൂർണമായി തടസപ്പെട്ടിട്ടില്ലെന്നും മുഹമ്മദ് അമീൻ നെജാഡ് പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ 26 ടാങ്കറുകൾ കടന്നുപോയിട്ടുണ്ടെന്നും ഇറാൻ പറഞ്ഞു.
എന്നാൽ ഹോർമുസിൽ ടോൾ സംവിധാനം സ്വീകാര്യമല്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.. യുഎസ്-ഇസ്രയേൽ വ്യോമാക്രമണത്തെ തുടർന്നു ഫെബ്രുവരിയിലാണു ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചത്. ഇറാനും ഒമാനും ഇടയിലായി സ്ഥിതി ചെയ്യുന്ന ഈ കടൽപാതയാണ് പേർഷ്യൻ ഗൾഫിനെ ഇന്ത്യൻ മഹാസമുദ്രവുമായി ബന്ധിപ്പിക്കുന്നത്.
Iran and Oman begin talks to impose permanent taxes on shipping in the Strait of Hormuz:















