അമേരിക്കന്‍ ചരിത്രത്തില്‍ കോടതിയില്‍ നിന്നും ഏറ്റവുമധികം വേട്ടയാടപ്പെട്ട വ്യക്തി താനെന്നു ട്രംപ്: ഫെഡറല്‍ ജഡ്ജിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി യുഎസ് പ്രസിഡന്റ്

അമേരിക്കന്‍ ചരിത്രത്തില്‍ കോടതിയില്‍ നിന്നും ഏറ്റവുമധികം വേട്ടയാടപ്പെട്ട വ്യക്തി താനെന്നു ട്രംപ്: ഫെഡറല്‍ ജഡ്ജിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി യുഎസ് പ്രസിഡന്റ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ ചരിത്രത്തില്‍ കോടതികളില്‍ നിന്നും ഏറ്റവുമധികം വേട്ടയാടല്‍ നേരിട്ട പ്രസിഡന്റ്് താനാണെന്നും ഇത്തരത്തിലൊരു ദുരവസ്ഥ മറ്റൊരു പ്രസിഡന്റിനും ഉണ്ടായിട്ടില്ലെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.ജോണ്‍ എഫ്. കെന്നഡി സെന്റര്‍ ഫോര്‍ ദി പെര്‍ഫോമിംഗ് ആര്‍ട്‌സില്‍ നിന്ന് തന്റെ പേര് നീക്കം ചെയ്യാന്‍ ഉത്തരവിട്ടതിനു പിന്നാലെയായിരുന്നു ട്രംപിന്റെ ഈ പ്രതികരണം.

ഫെഡള്‍ കോടതി ജഡ്ജി ക്രിസ്റ്റഫര്‍ കൂപ്പറിനെതിരേ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ രൂക്ഷ വിമര്‍ശനമാണഅ ട്രംപ് മുന്നോട്ടുവെച്ചിരിക്കുന്നത്. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ കെന്നഡി സെന്ററിന്റെ പേര് മാറ്റാന്‍ കഴിയില്ലെന്നും, വലിയ തോതിലുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ സ്ഥാപനം താല്‍ക്കാലികമായി അടച്ചിടാനുള്ള പദ്ധതികള്‍ തടയണമെന്നും ജഡ്ജി കൂപ്പര്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാു ട്രംപിന്റെ പ്രതികരണം.

അമേരിക്കന്‍ ചരിത്രത്തില്‍ എന്നെപ്പോലെ കോടതികളാല്‍ ഇത്രയധികം അനീതി നേരിടേണ്ടി വന്ന മറ്റൊരു പ്രസിഡന്റ് ഉണ്ടായിട്ടില്ല,’ ട്രംപ് തന്റെ പോസ്റ്റില്‍ കുറിച്ചു. തുടര്‍ച്ചയായ ഇത്തരം ജുഡീഷ്യല്‍ ഇടപെടലുകള്‍ ഉണ്ടാകുന്നുണ്ടെങ്കിലും രാജ്യത്തിന്റെ പുരോഗതിക്കായി താന്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെന്നഡി സെന്ററിന്റെ പൂര്‍ണ്ണമായ ഉത്തരവാദിത്തം തിരികെ കോണ്‍ഗ്രസിന് തന്നെ കൈമാറാന്‍ തന്റെ ഭരണകൂടം കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും പ്രസിഡന്റ് പ്രഖ്യാപിച്ചു. ഈ സാംസ്‌കാരിക സ്ഥാപനത്തിന്റെ പ്രവര്‍ത്തനം, പരിപാലനം, മാനേജ്മെന്റ് എന്നിവയുടെ ‘പൂര്‍ണ്ണവും സമ്പൂര്‍ണ്ണവുമായ കൈമാറ്റത്തിന്’ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യാന്‍ താന്‍ വാണിജ്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കെന്നഡി സെന്റര്‍ നവീകരിക്കാന്‍ താന്‍ നടത്തിയ ശ്രമങ്ങളെ ട്രംപ് ശക്തമായി ന്യായീകരിച്ചു. തന്റെ ഭരണകൂടം ഇതില്‍ ഇടപെടുന്നതിന് മുന്‍പ്, വര്‍ഷങ്ങളായുള്ള അവഗണനയും സാമ്പത്തിക നഷ്ടവും മോശം പരിപാലനവും കാരണം ഈ വേദി വന്‍ തകര്‍ച്ചയിലായിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. വര്‍ഷങ്ങളായി നൂറുകണക്കിന് ദശലക്ഷം ഡോളറാണ് ഈ കേന്ദ്രത്തിന് നഷ്ടമുണ്ടായതെന്നും ഇതിന്റെ ഘടനയിലും ഭംഗിയിലും വലിയ രീതിയിലുള്ള നവീകരണങ്ങള്‍ ആവശ്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.സ്ഥാപനത്തിന്റെ 36 അംഗ ട്രസ്റ്റി ബോര്‍ഡ് ഏകകണ്ഠമായാണ് തന്റെ പേര് ഈ സാംസ്‌കാരിക കേന്ദ്രത്തിന് നല്‍കാന്‍ അംഗീകാരം നല്‍കിയതെന്ന് പ്രസിഡന്റ് വാദിച്ചു. എന്നാല്‍ ഈ മാറ്റം വരുത്താന്‍ ട്രസ്റ്റി ബോര്‍ഡിന് നിയമപരമായ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജി കൂപ്പര്‍ വേദിയില്‍ നിന്ന് ട്രംപിന്റെ പേര് നീക്കം ചെയ്യാന്‍ ഉത്തരവിട്ടത്.

Trump slams federal judge, calls him the most hounded person in American history

Share Email
LATEST excelnclexrn
Top