ഐഡഹോയില്‍ വ്യോമാഭ്യാസത്തിനിടെ രണ്ട യുഎസ് വിമാനങ്ങള്‍ കൂട്ടിയിടിച്ചു: പൈലറ്റുമാര്‍ അത്ഭുതകരമായി രക്ഷപെട്ടു

ഐഡഹോയില്‍ വ്യോമാഭ്യാസത്തിനിടെ രണ്ട യുഎസ് വിമാനങ്ങള്‍ കൂട്ടിയിടിച്ചു: പൈലറ്റുമാര്‍ അത്ഭുതകരമായി രക്ഷപെട്ടു

വാഷിംഗ്ടണ്‍: യുഎസില്‍ ഐഡഹോയില്‍ വ്യോമാഭ്യാസത്തിനിടെ രണ്ട യുഎസ് വിമാനങ്ങള്‍ കൂട്ടിയിടിച്ച് വലിയ ദുരന്തമുണ്ടായി. വിമാനത്തിലുണ്ടായിരുന്ന സൈനീകര്‍ അത്ഭുതകരമായി രക്ഷപെട്ടു ഐഡഹോ മൗണ്ടന്‍ ഹോം വ്യോമസേനാ താവളത്തില്‍ നടന്ന എയര്‍ ഷോയ്ക്കിടെയാണ് രണ്ട് യുഎസ് യുദ്ധവിമാനങ്ങള്‍ ആകാശത്ത് വെച്ച് കൂട്ടിയിടിച്ചത്. അപകടത്തെത്തുടര്‍ന്ന് വ്യോമസേനാ താവളം പൂര്‍ണ്ണമായി അടച്ചുപൂട്ടി . ഞായറാഴ്ച നടന്ന ‘ഗണ്‍ഫൈറ്റര്‍ സ്‌കൈസ് എയര്‍ ഷോ’യ്ക്കിടെയാണ അപകടമുണ്ടായത്. പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഉച്ചയ്ക്ക് 12:30 ഓടെയാണ് വിമാനങ്ങള്‍ തകര്‍ന്നുവീണത്. അപകടസ്ഥലത്ത് നിന്ന് കറുത്ത പുക ഉയരുന്നത് കണ്ടയുടന്‍ അടിയന്തര രക്ഷാപ്രവര്‍ത്തകരും മെഡിക്കല്‍ സംഘവും ഇവിടേക്ക് കുതിച്ചെത്തി.

യുഎസ് നാവികസേനയുടെ രണ്ട് ഇഎ-18ജി ഗ്രോവര്‍ വിഭാഗത്തില്‍പ്പെട്ട യുദ്ധവിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. വ്യോമസേനാ താവളത്തില്‍ നിന്നും ഏകദേശം രണ്ട് മൈല്‍ മാറിയാണ് ഈ വിമാനങ്ങള്‍ തകര്‍ന്നുവീണത്.

രണ്ട് യുദ്ധവിമാനങ്ങള്‍ ആകാശത്ത് വെച്ച് പരസ്പരം കൂട്ടിയിടിക്കുകയും തുടര്‍ന്ന് തകര്‍ന്നുപോകുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിമാനങ്ങള്‍ തകരുന്നതിന് തൊട്ടുമുന്‍പ് തന്നെ നാല് പാരച്യൂട്ടുകള്‍ താഴേക്ക് പതിക്കുന്നതും ദൃശ്യങ്ങളില്‍കാണാം. വിമാനത്തിലുണ്ടായിരുന്ന നാല് ക്രൂ അംഗങ്ങളുംസുരക്ഷിതമായി പുറത്തേക്ക് തെറിച്ചതായി എയര്‍ ഷോയിലെ അനൗണ്‍സര്‍ ജനങ്ങളെ അറിയിച്ചതായി ‘ഐഡഹോ സ്റ്റേറ്റ്‌സ്മാന്‍’ റിപ്പോര്‍ട്ട് ചെയ്തു.

വിമാനങ്ങള്‍ കൂട്ടിയിടിച്ചതിന് പിന്നാലെ നാല് സൈനികരും സുരക്ഷിതമായി രക്ഷപ്പെട്ടതായി യുഎസ് നാവികസേനയും സ്ഥിരീകരിച്ചു. അപകടസ്ഥലത്ത് അടിയന്തര രക്ഷാപ്രവര്‍ത്തകര്‍ ക്യാമ്പ് ചെയ്യുന്നുണ്ടെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായും മൗണ്ടന്‍ ഹോം എയര്‍ഫോഴ്‌സ് ബേസ് വക്താവ് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് പുറത്തുവിടുമെന്നും അധികൃതര്‍ വ്യക്തമാക്കി.
എട്ട് വര്‍ഷത്തിന് ശേഷമാണ് മൗണ്ടന്‍ ഹോം വ്യോമസേനാ താവളത്തിലേക്ക് ഗണ്‍ഫൈറ്റര്‍ സ്‌കൈസ് എയര്‍ ഷോ സംഘടിപ്പിച്ചത്.

. സൈനിക വിമാനങ്ങളുടെ പ്രകടനങ്ങളും ആകാശവിസ്മയങ്ങളും കാണാന്‍ പതിനായിരക്കണക്കിന് ആളുകളാണ് ഇവിടെ തടിച്ചുകൂടിയിരുന്നത്. ഏകദേശം രണ്ട് വര്‍ഷത്തോളമെടുത്താണ് സംഘാടകര്‍ ഈ പരിപാടിക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. സുരക്ഷാ സംഘങ്ങളും അറ്റകുറ്റപ്പണി ജീവനക്കാരും വാരാന്ത്യത്തിലുടനീളം താവളത്തില്‍ ഉടനീളം നിലയുറപ്പിച്ചിരുന്നു.

Two US planes collide during air exercise in Idaho: Pilots miraculously survive

Share Email
LATEST excelnclexrn
Top