യുഎഇയിൽ മിസൈൽ ഭീതി; ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം, പിന്നാലെ ‘ഓൾ ക്ലിയർ’ സിഗ്നൽ നൽകി

യുഎഇയിൽ മിസൈൽ ഭീതി; ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം, പിന്നാലെ ‘ഓൾ ക്ലിയർ’ സിഗ്നൽ നൽകി

ദുബായ്/അബുദാബി: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പടർത്തി യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ മിസൈൽ മുന്നറിയിപ്പ്. തിങ്കളാഴ്ച ഉച്ചയോടെയാണ് ദുബായ്, ഷാർജ, അജ്മാൻ ഉൾപ്പെടെയുള്ള എമിറേറ്റുകളിൽ ദശലക്ഷക്കണക്കിന് ജനങ്ങളുടെ മൊബൈൽ ഫോണുകളിലേക്ക് അടിയന്തര അപായ സന്ദേശം എത്തിയത്. “നിലവിലെ സാഹചര്യം കണക്കിലെടുത്ത് മിസൈൽ ആക്രമണത്തിന് സാധ്യതയുണ്ട്, ഉടൻ തന്നെ അടുത്തുള്ള സുരക്ഷിത കെട്ടിടങ്ങളിലേക്ക് മാറുകയും ജനലുകളിൽ നിന്നും വാതിലുകളിൽ നിന്നും അകന്നു നിൽക്കുകയും ചെയ്യുക” എന്നായിരുന്നു സന്ദേശം.ഏകദേശം ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇത്തരമൊരു ഭീതിദമായ സാഹചര്യം യുഎഇയിൽ ഉണ്ടാകുന്നത്. എന്നാൽ സന്ദേശത്തിന് പിന്നാലെ ആഭ്യന്തര മന്ത്രാലയം ‘ഓൾ ക്ലിയർ’ സിഗ്നൽ നൽകുകയും സ്ഥിതിഗതികൾ സുരക്ഷിതമാണെന്ന് അറിയിക്കുകയും ചെയ്തു. യുഎസും ഇറാനും തമ്മിലുള്ള വെടിനിർത്തൽ നിലനിൽക്കെ ഉണ്ടായ ഈ സംഭവം ജനങ്ങൾക്കിടയിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു.

അഡ്നോക് ടാങ്കറിന് നേരെ ഇറാൻ ഡ്രോൺ ആക്രമണംഅപായ സന്ദേശത്തിന് പിന്നാലെ ഹോർമുസ് കടലിടുക്കിൽ അബുദാബി സർക്കാർ എണ്ണക്കമ്പനിയായ അഡ്നോക്കിന്റെ ടാങ്കറിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം ഉണ്ടായതായി യു.എ.ഇ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. രണ്ട് ഇറാനിയൻ ഡ്രോണുകൾ ഉപയോഗിച്ചാണ് ടാങ്കറിനെ ലക്ഷ്യമിട്ടത്. എന്നാൽ ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും കപ്പലിന് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകാൻ ശ്രമിക്കുന്ന കപ്പലുകളെ ലക്ഷ്യം വെച്ചുള്ള ഈ നീക്കം “കടൽക്കൊള്ള”യാണെന്ന് യു.എ.ഇ കുറ്റപ്പെടുത്തി. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തെ തടസ്സപ്പെടുത്തുന്ന ഇറാന്റെ നടപടി ആഗോള ഊർജ്ജ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

Share Email
LATEST excelnclexrn
Top