വാഷിംഗ്ടണ്‍: ഇറാന്‍ അതിവേഗം തങ്ങളുടെ സൈനീക വിന്യാസം വര്‍ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. അമേരിക്കയുടെ നേതൃത്വത്തില്‍ ഇറാനില്‍ സൈനീക നീക്കം നടത്തി തകര്‍ത്ത പല മേഖലകളിലും ആഴ്ച്ചകള്‍ക്കുള്ളില്‍ ഇറാന്‍ വീണ്ടും ആധിപത്യം വീണ്ടെടുത്തതായി അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി. അന്താരാഷ്ട്ര മാധ്യമമായ സിഎന്‍എന്‍ റിപ്പോര്‍ട്ട്് ചെയ്തു. അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ സൈനീക നീക്കത്തിനു താത്കാലിക ഇടവേള പ്രഖ്യാപിച്ച് ആഴ്ച്ചകള്‍ മാത്രം പിന്നിട്ടപ്പോള്‍ ഇറാന്‍ തങ്ങളുടെ ഡ്രോണ്‍ ഉത്പാദന ശൃംഖലകള്‍ പുനഃസ്ഥാപിച്ചതായി അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. സിഎന്‍എന്‍ റിപ്പോര്‍ട്ട് പ്രകാരം, തങ്ങളുടെ തകര്‍ന്ന സൈനിക വ്യവസായ അടിത്തറകള്‍ വളരെ വേഗത്തിലാണ് ഇറാന്‍ പുനര്‍നിര്‍മ്മിക്കുന്നത്.
ഇറാന്റെ സൈനിക വീണ്ടെടുക്കല്‍ പ്രക്രിയയെക്കുറിച്ച് അമേരിക്കന്‍ ഇന്റലിജന്‍സ് കമ്മ്യൂണിറ്റി കണക്കാക്കിയിരുന്ന എല്ലാ സമയപരിധികളെയും അവര്‍ അട്ടിമറിച്ചിരിക്കുകയാണെന്നു യുഎസ് ഉദ്യോഗസ്ഥന്‍ സിഎന്‍എന്നിനോട് പറഞ്ഞു. നിലവിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെയുള്ള സൈനിക നടപടികള്‍ വീണ്ടും ആരംഭിക്കുമെന്ന് യുഎസ് പ്രഡിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്കിയിരിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ സുരക്ഷാ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുള്ളത്.
ഇറാന്റെ ഈ അതിവേഗത്തിലുള്ള സൈനിക വീണ്ടെടുപ്പ് അമേരിക്കന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെപ്പോലും പൂര്‍ണ്ണമായി അമ്പരപ്പിച്ചിരിക്കുകയാണ്. യുദ്ധത്തിന് ശേഷമുള്ള ആദ്യകാല വിലയിരുത്തലുകളില്‍, അമേരിക്കന്‍-ഇസ്രായേല്‍ സംയുക്ത ബോംബാക്രമണത്തില്‍ തകര്‍ന്ന സൈനിക ശേഷി വീണ്ടെടുക്കാന്‍ ടെഹ്‌റാന് വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നാണ് വാഷിംഗ്ടണ്‍ കരുതിയിരുന്നത്. എന്നാല്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ ഇറാന് അവരുടെ ഡ്രോണ്‍ ആക്രമണ ശേഷി പൂര്‍ണ്ണമായും പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സിഎന്‍എന്‍ റിപ്പോര്‍ട്ട് പ്രകാരം ഇറാന്റെ ആയിരക്കണക്കിന് ഡ്രോണുകള്‍ ഇപ്പോഴും കേടുപാടുകളും കൂടാതെ സുരക്ഷിതമായുണ്ട്. . ഇറാന്റെ മൊത്തം ഡ്രോണ്‍ ശേഷിയുടെ പകുതിയോളം യുദ്ധത്തെ അതിജീവിച്ചതായാണ് യുഎസ് രഹസ്യാന്വേഷണ വിഭാഗം ഇപ്പോള്‍ വിലയിരുത്തുന്നത്. ഇതിനൊപ്പം ഇറാന്റെ തീരദേശ പ്രതിരോധ ക്രൂയിസ് മിസൈലുകളും പൂര്‍ണ്ണ സജ്ജമാണ്. ഹോര്‍മുസ് കടലിടുക്കിലെ ആഗോള കപ്പല്‍ ഗതാഗത പാതകളെ ലക്ഷ്യമിടാന്‍ ടെഹ്‌റാന് ഈ ആയുധങ്ങള്‍ ഉപയോഗിക്കാം എന്നതിനാല്‍ ഈ മിസൈലുകള്‍ക്ക് വലിയ തന്ത്രപ്രധാന പ്രാധാന്യമുണ്ട്.
US miscalculations: Iran is reportedly rapidly expanding its drone production networks















