അമേരിക്കയില്‍ കഴിയുന്ന 3.5 ലക്ഷം ഹെയ്തി പൗരന്‍മാരും 6,000 സിറിയക്കാര്‍ക്കും സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങേണ്ടി വരും

അമേരിക്കയില്‍ കഴിയുന്ന 3.5 ലക്ഷം ഹെയ്തി പൗരന്‍മാരും 6,000 സിറിയക്കാര്‍ക്കും സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങേണ്ടി വരും

വാഷിങ്ടണ്‍: അമേരിക്കയില്‍ താമസിക്കുന്ന 3.5 ലക്ഷം ഹെയ്തി പൗരന്‍മാരും ം 6,000 സിറിയക്കാരും സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകേണ്ടി വന്നേക്കും. നാടുകടത്തല്‍ പരിരക്ഷ (Deportation Protection) പിന്‍വലിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിന് അമേരിക്കന്‍ സുപ്രീംകോടതി അംഗീകാരം ന്‌ലകിയതോടെയാണ് ഇത്തരമൊരു അവസ്ഥ ഉണ്ടായിരിക്കുന്നത്. സുപ്രീം കോടതിയില്‍ 6-3 ഭൂരിപക്ഷത്തിലാണ ഈ വിധി പ്രസ്താവിച്ചത്. താല്‍ക്കാലിക സംരക്ഷണ പദവി ലഭിച്ചിട്ടുള്ള ഒരു ഡസനിലധികം രാജ്യങ്ങളില്‍ നിന്നുള്ള 10 ലക്ഷത്തിലധികം ആളുകളെ ഈ വിധി ബാധിക്കാനിടയുണ്ട്.

ടെംപററി പ്രൊട്ടക്ഷന്‍ സ്റ്റാറ്റസ് എന്നത് യുദ്ധം, പ്രകൃതി ദുരന്തം, ആഭ്യന്തര സംഘര്‍ഷം തുടങ്ങിയ അസാധാരണ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്ക നല്‍കുന്ന പ്രത്യേക സംരക്ഷണ പദവിയാണ്.. ഈ പദവി ലഭിച്ചവര്‍ക്ക്: നാടുകടത്തലില്‍ നിന്ന് സംരക്ഷണം ലഭിക്കും.അമേരിക്കയില്‍ നിശ്ചിത കാലയളവില്‍ താമസിച്ച് നിയമപരമായി ജോലി ചെയ്യാമെന്നുമായിരുന്നു. കോടതി വിധി പ്രകാരം ഹെയ്തി, സിറിയ എന്നിവിടങ്ങളിലെ പൗരന്മാര്‍ക്ക് നല്‍കിയിരുന്ന ടിപിഎസ് അവസാനിപ്പിക്കാനുള്ള ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പിന്റെ തീരുമാനം കോടതിയുടെ പുനഃപരിശോധനയ്ക്ക് വിധേയമല്ല.

എന്നാല്‍ ഹെയ്തിയിലെയും സിറിയയിലെയും ടിപിഎസ് ഗുണഭോക്താക്കള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ കഴിഞ്ഞ ഏപ്രിലില്‍ നടന്ന വാദത്തിനിടെ ചൂണ്ടിക്കാട്ടിയത് ഇവരുടെ രാജ്യങ്ങളിലെ സാഹചര്യം ഇപ്പോഴും അതീവ അപകടകരമാണെന്നും ടിപിഎസ് റദ്ദാക്കാനുള്ള തീരുമാനത്തിന് പിന്നില്‍ വംശീയ വിവേചനവും ഒരു കാരണമായിരുന്നുവെന്നുമാണ്. എന്നാല്‍ ഈ വാദം കോടതി തള്ളിക്കളഞ്ഞു.’പ്രസിഡന്റിന്റെയോ ആഭ്യന്തര സുരക്ഷാ സെക്രട്ടറിയുടെയോ പരാമര്‍ശങ്ങളില്‍ വ്യക്തമായ വംശീയതയില്ല. അവ നയപരമായ അഭിപ്രായങ്ങളായി മാത്രമേ കാണാനാകവെന്നു ജസ്റ്റിസ് അലിറ്റോ വിധിയില്‍ പറഞ്ഞു: അഫ്ഗാനിസ്ഥാന്‍,കാമറൂണ്‍, എത്യോപ്യ, ഹോണ്ടുറാസ്, മ്യാന്‍മര്‍,നേപ്പാള്‍,നിക്കരാഗ്വ,സൊമാലിയ,ദക്ഷിണ സുഡാന്‍,വെനസ്വേല,യെമന്‍,തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും സമാനമായ സാഹചര്യമാണു നേരിടേണ്ടി വരിക.

3.5 million Haitians and 6,000 Syrians living in the US will have to return to their home countries

Share Email
LATEST excelnclexrn
More Articles
Top