ഇന്‍ഡോ-അമേരിക്കന്‍ പ്രസ് ക്ലബ് (ഐഎപിസി) ഡാളസ് ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍; വില്‍സണ്‍ തരകന്‍ പ്രസിഡന്റ്

ഇന്‍ഡോ-അമേരിക്കന്‍ പ്രസ് ക്ലബ് (ഐഎപിസി) ഡാളസ് ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍; വില്‍സണ്‍ തരകന്‍ പ്രസിഡന്റ്

ഡാളസ്: ഇന്‍ഡോ-അമേരിക്കന്‍ പ്രസ് ക്ലബ് (ഐഎപിസി ) ഡാളസ് ചാപ്റ്ററിന്റെ 2026-2027 പ്രവര്‍ത്തന വര്‍ഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രമുഖ മാധ്യമ സാമൂഹിക പ്രവര്‍ത്തകനായ വില്‍സണ്‍ തരകന്‍ പ്രസിഡന്റായി ചുമതലയേല്‍ക്കും.

മാധ്യമ രംഗത്തും സാമൂഹിക-സാംസ്‌കാരിക മേഖലയിലും ദീര്‍ഘകാല പ്രവര്‍ത്തന പരിചയമുള്ള വ്യക്തികളാണ് പുതിയ കമ്മിറ്റിയില്‍ ഇടം നേടിയിരിക്കുന്നത്.

പുതിയ ഭാരവാഹികള്‍:

പ്രസിഡന്റ്:
വില്‍സണ്‍ തരകന്‍, ജെന്യൂവിന്‍ ഹോം ഹെല്‍ത്ത് സര്‍വീസസ് സി.ഇ.ഒ, ഫ്‌ലവേഴ്‌സ് ടിവി യു.എസ്.എ ഡാളസ് റീജിയണല്‍ മാനേജര്‍, 24 യു.എസ്.എ ഡാളസ് ബ്യൂറോ ചീഫ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

വൈസ് പ്രസിഡന്റ്:
ജോജി അലക്‌സാണ്ടര്‍, മനോരമ ബാലജനസഖ്യം മുന്‍ ഭാരവാഹി, മാര്‍ത്തോമാ യുവജനസഖ്യം സഭ-ഭദ്രാസന തലങ്ങളിലെ മുന്‍ ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് മുന്‍ നേതാവ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ വിവിധ തലങ്ങളിലെ മുന്‍ ഭാരവാഹി എന്നീ നിലകളിലും കൂടാതെഐഎപിസി ചാപ്റ്റര്‍ പ്രസിഡന്റുമായിരുന്നു.

സെക്രട്ടറി:
ഡോ. ദീപ്തി സക്കറിയ – ഡാളസിലെ മാധ്യമ-സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യം. 24 ന്യൂസിന്റെയും ഫ്‌ലവേഴ്‌സ് ടിവിയുടെയും റിപ്പോര്‍ട്ടറാണ്. നാടകം, മിമിക്രി, ഷോര്‍ട്ട് ഫിലിം, സോഷ്യല്‍ മീഡിയ എന്നീ മേഖലകളിലും ശ്രദ്ധേയയാണ്. നിലവില്‍ വെറ്ററന്‍സ് അഫയേഴ്‌സ് ഡെര്‍മറ്റോളജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ നാഷണല്‍ കോ-ചെയറായി സേവനമനുഷ്ഠിക്കുന്നു.

ട്രഷറര്‍:
ലിസമ്മ സേവ്യര്‍ – ഫോര്‍ട്ട് വര്‍ത്ത് നഗരസഭയുടെ ജലശുദ്ധീകരണ വകുപ്പില്‍ 30 വര്‍ഷത്തെ സേവനത്തിന് ശേഷം സീനിയര്‍ കെമിസ്റ്റും ക്വാളിറ്റി കണ്‍ട്രോള്‍ സൂപ്പര്‍വൈസറുമായാണ് വിരമിച്ചത്. ഐഎപിസി ഡാളസ് ചാപ്റ്ററിന്റെ മുന്‍ സെക്രട്ടറിയും വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡിഎഫ്ഡബ്ല്യു റീജിയന്‍ വൈസ് ചെയര്‍പേഴ്‌സണുമാണ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫിയിലെ മുന്‍ ഗവേഷകയും കൊച്ചിന്‍ സര്‍വകലാശാലയിലെ കെമിസ്ട്രി റാങ്ക് ഹോള്‍ഡറുമാണ്. മികച്ച പ്രഭാഷകയും നാടക നടിയുമായും അറിയപ്പെടുന്നു.

അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍:
സാമുവല്‍ മത്തായി – ഫോമാ ലാംഗ്വേജ് ആന്‍ഡ് എഡ്യൂക്കേഷന്‍ ഫോറം ചെയര്‍മാന്‍, ഫോമാ നാഷണല്‍ കമ്മിറ്റി അംഗം, ഡാളസ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, ഫോമാ കണ്‍വെന്‍ഷന്‍ കോ-ചെയര്‍മാന്‍.

നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍:
പ്രൊഫ. ജോയ് പല്ലാട്ടുമഠം, മീന ചിറ്റിലപ്പിള്ളി, പട്രീഷ്യ ഉമാശങ്കര്‍ എന്നിവരെ നാഷണല്‍ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.

ഡാളസ്-ഫോര്‍ട്ട് വര്‍ത്ത് മേഖലയിലെ മാധ്യമപ്രവര്‍ത്തകരുടെയും മാധ്യമപ്രവര്‍ത്തന രംഗത്ത് താല്‍പര്യമുള്ളവരുടെയും കൂട്ടായ്മയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും, മാധ്യമ പ്രവര്‍ത്തകരുടെ ശാക്തീകരണത്തിനും, പ്രവാസ മലയാളി സമൂഹത്തിന് പ്രയോജനകരമായ വിവിധ മാധ്യമ-സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും പുതിയ കമ്മിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വരുന്ന പ്രവര്‍ത്തന വര്‍ഷങ്ങളില്‍ വിപുലമായ മാധ്യമ സംവാദങ്ങള്‍, പരിശീലന പരിപാടികള്‍, കമ്മ്യൂണിറ്റി ഔട്ട്‌റീച്ച് പ്രവര്‍ത്തനങ്ങള്‍, യുവ മാധ്യമപ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ എന്നിവക്ക് ഡാളസ് ചാപ്റ്റര്‍ നേതൃത്വം നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വാര്‍ത്ത:ഡോ. മാത്യു ജോയ്‌സ്
വൈസ് ചെയര്‍മാന്‍
ഇന്‍ഡോ-അമേരിക്കന്‍ പ്രസ് ക്ലബ് (ഐഎപിസി)

Indo-American Press Club (IAPC) Dallas Chapter has new office bearers; Wilson Tharakan is the president

Share Email
Top