അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പരമോന്നത നേതാവ് അയത്തുള്ള ഖമേനിയുടെ സംസ്‌കാരത്തിനുളള നടപടികള്‍ ആരംഭിച്ച് ഇറാന്‍

അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പരമോന്നത നേതാവ് അയത്തുള്ള ഖമേനിയുടെ സംസ്‌കാരത്തിനുളള നടപടികള്‍ ആരംഭിച്ച് ഇറാന്‍

ടെഹ്റാന്‍: ഇറാനെതിരേ അമേരിക്ക സൈനീക നടപടി ആരംഭിച്ച ആദ്യദിനം തന്നെ കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്‌കാരം നടത്തുന്നതിനുള്‌ല നടപടികള്‍ ആരംഭിച്ച് ഇറാന്‍ കഴിഞ്ഞ ഫെബ്രുവരി 28നാണഅ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ ഖമേനി കൊല്ലപ്പെട്ടത്. യുദ്ധം മാസങ്ങളോളം നീണ്ടുപോയതിനെ തുടര്‍ന്ന് സംസ്‌കാരം മാറ്റിവെയ്ക്കുകയായിരുന്നു.സംസ്‌കാര ചടങ്ങുകള്്# ക്രമീകരിക്കുന്നതിനായി പ്രത്യേക ആസ്ഥാനം രൂപീകരിച്ചിട്ടുണ്ടെന്നും വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ വിപുലമായ ആസൂത്രണങ്ങള്‍ നടത്തിവരികയാണെന്നും ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കന്‍ ആക്രമണത്തില്‍ ആയത്തുള്ള ഖമേനി കൊല്ലപ്പെടുകയും അദ്ദേഹത്തിന്റെ മകനും പിന്‍ഗാമിയുമായ മൊജ്താബ ഖമേനിക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആയത്തുള്ളയുടെ കൊലപാതകത്തിനു പിന്നാലെ മൊജ്താബ ഇറാന്റെ പരമാധികാരിയായി അധികാരമേറ്റെങ്കിലും ഇതുവരെ പൊതുപരിപാടികളില്‍ ഒന്നും പങ്കെടുത്തിട്ടില്ല. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ അലി ഖമേനിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് പ്രത്യേക ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നുവെങ്കിലും, യുദ്ധം മൂലം ഔദ്യോഗിക വിലാപയാത്ര നടത്താന്‍ സാധിച്ചിരുന്നില്ല. നിലവില്‍ വെടിനിര്‍ത്തല്‍ തുടരുന്ന പശ്ചാത്തലത്തിലാണ് ചടങ്ങുകള്‍ നടത്താന്‍ അധികൃതര്‍ തയ്യാറെടുക്കുന്നത്.

പൊതുജനങ്ങളുടെയും വിവിധ സംഘടനകളുടെയും വലിയ രീതിയിലുള്ള പങ്കാളിത്തം വിലാപയാത്രയില്‍ ഉണ്ടാകുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

Iran begins preparations for burial of Supreme Leader Ayatollah Khamenei, killed in US strike

Share Email
LATEST excelnclexrn
Top