ഇറാന്‍ ലോകകപ്പ് ടീമിന് അമേരിക്കയിലേക്ക് വീസ അനുവദിച്ചതായി സ്ഥിരീകരണം

ഇറാന്‍ ലോകകപ്പ് ടീമിന് അമേരിക്കയിലേക്ക് വീസ അനുവദിച്ചതായി സ്ഥിരീകരണം

വാഷിംഗടണ്‍: അമേരിക്കയും കാനഡയും മെക്‌സികോയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഫിഫാ ലോകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനുള്ള ഇറാന്‍ ടീമിന് വീസ അമേരിക്കയിലെത്തുന്നതിന് വീസ അനുവദിച്ചതായി സ്ഥിരീകരണം.

ഇറാന്‍ ഫുട്‌ബോള്‍ ടീമിലെ അംഗങ്ങള്‍ക്ക് അമേരിക്കയിലേക്ക് പ്രവേശിക്കാനും ലോകകപ്പില്‍ മത്സരിക്കാനും ആവശ്യമായ വിസകള്‍ അനുവദിച്ചതായി അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. ഈ ആഴ്ച ആദ്യം സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ നടത്തിയ പരാമര്‍ശത്തില്‍ ഇറാന്‍ ടീമിന് വിസ നല്‍കുന്നതില്‍ അമേരിക്കന്‍ സര്‍ക്കാരിന് ”യാതൊരു പ്രശ്‌നവുമിില്ലെന്നു വ്യക്തമാക്കിയിരുന്നു.

എന്നാല്‍, ഈ അവസരം ഉപയോഗപ്പെടുത്തി ഇസ്‌ളാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സില്‍ ബന്ധമുള്ളവരെ സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നും അറിയിച്ചിരുന്നു. അങ്കാറയിലെ അമേരിക്കന്‍ എംബസിയിലെ ഉദ്യോഗസ്ഥര്‍ ഇറാന്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ വിസ നടപടികള്‍ പൂര്‍ത്തിയാക്കിയതായി വ്യക്തമാക്കി.എന്നാല്‍ രാഷ്ട്രീയപരമായ ഇടപെടലുകളില്ലാതെ ലോകകപ്പില്‍ പങ്കെടുക്കാന്‍ ആവശ്യമായ വിസകള്‍ നല്‍കണമെന്ന് ഫിഫ ഉറപ്പാക്കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇറാന്‍ ടീം അമേരിക്കയില്‍ മത്സരങ്ങള്‍ കളിക്കുമെങ്കിലും, അമേരിക്കന്‍ ഉപരോധങ്ങളുമായി ബന്ധപ്പെട്ട ചില സങ്കീര്‍ണതകള്‍ കാരണം അവര്‍ താമസിക്കുന്നത് പ്രധാനമായും മെക്‌സികോയില്‍ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Iran World Cup team granted visas to US, confirms report
Share Email
LATEST excelnclexrn
Top