ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം: ഇസ്രയേലിനെ പിന്തിരിപ്പിക്കാന്‍ ട്രംപിന് കഴിയുന്നില്ലെന്നു അഭ്യൂഹം: നെതന്യാഹു- ട്രംപ് ഭിന്നത വര്‍ധിക്കുന്നതായും സൂചന

ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം: ഇസ്രയേലിനെ പിന്തിരിപ്പിക്കാന്‍ ട്രംപിന് കഴിയുന്നില്ലെന്നു അഭ്യൂഹം: നെതന്യാഹു- ട്രംപ് ഭിന്നത വര്‍ധിക്കുന്നതായും സൂചന

വാഷിംഗ്ടണ്‍: അമേരിക്കന്‍ പിന്തുണയോടെ ഇസ്രയേല്‍ ഇറാനെതിരേ ആരംഭിച്ച യുദ്ധത്തില്‍ നിന്നും ഇസ്രയേലിനെ പിന്തിരിപ്പിക്കാന്‍ അമേരിക്കയ്ക്ക് കഴിയുന്നില്ലെന്ന ആഭ്യൂഹം ശക്്തമാകുന്നു. ലബനോനു നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങള്‍ അമേരിക്കന്‍ നിര്‍ദേശങ്ങള്‍ക്ക് എതിരായാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അടുത്തിടെ ഉണ്ടായ ശക്തമായ ആക്രമണ-പ്രത്യാക്രമണങ്ങള്‍, മേഖലയിലെ ഏറ്റവും പ്രധാന സഖ്യകക്ഷിയായ ഇസ്രായേലിനെ നിയന്ത്രിക്കാനുള്ള അമേരിക്കയുടെ കഴിവിനെക്കുറിച്ചുള്ള ആശങ്കകള്‍ ഭരണകൂടത്തിനുള്ളില്‍ വര്‍ധിപ്പിച്ചുവെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ തന്നെ സൂചിപ്പിക്കുന്നു.

അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ നല്കുന്ന സൂചനകള്‍ പ്രകാരം സമാധാന ചര്‍ച്ചകള്‍ക്ക് അവസരം ഒരുക്കുന്നതിനായി ലെബനനിലെ സൈനിക നടപടികള്‍ നിയന്ത്രിക്കണമെന്ന് ട്രംപ് ഭരണകൂടം സ്വകാര്യമായി ഇസ്രായേലിനോട് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ദേശീയ സുരക്ഷയ്ക്ക് ഈ നടപടികള്‍ അനിവാര്യമാണെന്നാണ് ഇസ്രായേല്‍ സര്‍ക്കാരിന്റെ നിലപാട്.

ഇസ്രായേലിന്റെ സ്വയംരക്ഷാ അവകാശത്തെ അമേരിക്ക ഇപ്പോഴും പിന്തുണയ്ക്കുന്നുണ്ടെങ്കിലും, ആഭ്യന്തര രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് അന്താരാഷ്ട്ര സമാധാന ശ്രമങ്ങളെ നെതന്യാഹു അവഗണിക്കുകയാണെന്ന ധാരണ ട്രംപിനും അദ്ദേഹത്തിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഇടയില്‍ ശക്തമാകുന്നതായി വൃത്തങ്ങള്‍ പറയുന്നു. കഴിഞ്ഞ ദിവസം ഇറാന്‍ -ഇസ്രയേല്‍ വ്യോമാക്രമണം രൂക്ഷമായതിനു പിന്നാലെ പ്രസിഡന്റ്ട്രംപ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ടെലഫോണില്‍ സംസാരിച്ചു.

ഇസ്രായേലും ഇറാനും ആക്രമണങ്ങള്‍ തുടരുന്നതിനിടെ, സംഘര്‍ഷത്തിന്റെ തീവ്രതയും അത് വീണ്ടും സമ്പൂര്‍ണ യുദ്ധത്തിലേക്ക് നയിക്കാനുള്ള സാധ്യതയും ട്രംപിനെ ആശങ്കപ്പെടുത്തുന്നതായും ഇതേത്തുടര്‍ന്ന് ട്രംപ് നെതന്യാഹുവുമായി വീണ്ടും സംസാരിക്കുകയും കൂടുതല്‍ ആക്രമണങ്ങള്‍ ഒഴിവാക്കണമെന്ന് ശക്തമായി ആവശ്യപ്പെടുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

ഇതിന്റെ ഭാഗമായാണ് തിങ്കളാഴ്ച ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍, ”ഇസ്രായേലും ഇറാനും ഉടന്‍ തന്നെ വെടിവെപ്പ് നിര്‍ത്തണമെന്നു ആവശ്യപ്പെട്ടത്. ട്രംപിന്റെ ആഹ്വാനം താല്‍ക്കാലികമായി പാലിക്കുമെന്ന് ഇസ്രായേലും ഇറാനും പരസ്യമായി സൂചിപ്പിച്ചിട്ടുണ്ടെങ്കിലും, പ്രകോപനമുണ്ടായാല്‍ വീണ്ടും നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് മടങ്ങാമെന്നും ഇരുരാജ്യങ്ങളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തെക്കന്‍ ലെബനനിലെ ഹിസ്ബുളളയുമായുള്ള ഇസ്രായേലിന്റെ സംഘര്‍ഷത്തില്‍ ടെഹ്‌റാന്‍ കൂടുതല്‍ സജീവമായി ഇടപെടാന്‍ തയറാണെന്ന സൂചനകള്‍ അമേരിക്കന്‍ ഭരണകൂടത്തെ ആശങ്കപ്പെടുത്തുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

ഏപ്രിലില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാറിന് ശേഷം ആദ്യമായാണ് ഇറാന്‍ ഞായറാഴ്ച ഇസ്രായേലിനെതിരെ നേരിട്ടുള്ള ആക്രമണം നടത്തിയത്. അതിനു മുന്‍പ്, ബെയ്‌റൂട്ടിന് സമീപമുള്ള ഹിസ്ബുള്ള കേന്ദ്രങ്ങള്‍ക്കെതിരെ ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നു. ഹിസ്ബുള്ള നടത്തിയ ഒരു മുന്‍ ആക്രമണത്തിന് മറുപടിയായാണ് അത് നടത്തിയതെന്ന് നെതന്യാഹു വിശദീകരിച്ചു.

ആക്രമണങ്ങളും പ്രകോപനങ്ങളും തുടര്‍ന്നാല്‍, പ്രത്യേകിച്ച് തെക്കന്‍ ലെബനനില്‍, ഇതുവരെ കണ്ടതിലും കൂടുതല്‍ കടുത്തതും നിര്‍ണായകവുമായ നടപടികള്‍ സ്വീകരിക്കുമെന്നു ഇറാന്‍ മുന്നറിയിപ്പ് നല്‍കി.

Israel-Iran conflict: Rumor has it that Trump is unable to deter Israel: There are also indications that the Netanyahu-Trump rift is growing

Share Email
Top