ടെക്‌സാസില്‍ സ്‌കൂള്‍ മീറ്റിനിടെ 17 കാരനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ 19 കാരനു 35 വര്‍ഷം തടവ്

ടെക്‌സാസില്‍ സ്‌കൂള്‍ മീറ്റിനിടെ 17 കാരനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ 19 കാരനു 35 വര്‍ഷം തടവ്

ടെക്‌സാസ്: ടെക്‌സാസിലെ ഹൈസ്‌കൂളില്‍ ട്രാക്ക് മീറ്റിനിടെ 17 കാരനെ കുത്തിക്കൊ ലപ്പെടുത്തിയ കേസില്‍ 19 കാരന്‍ കുറ്റക്കാരനെന്നു കോടതി. 17 വയസുകാരനായ ഓസ്റ്റിന്‍ മെറ്റ്ക്ലാഫിനെ കൊലപ്പെടുത്തിയ സംഭവത്തിലാണ് 19 കാരനായ കാര്‍മെലോ ആന്റണി കുറ്റക്കാരനെന്നു കോടതി വിധിച്ചത്.

ടെക്‌സാസ് ട്രാക്ക് മീറ്റിലെ കുത്തിക്കൊലക്കേസിലെ പ്രതിയായ കാര്‍മെലോ ആന്റണിക്ക് 35 വര്‍ഷം തടവ് ശിക്ഷ വിധിച്ച് വിധി പ്രസ്താവിച്ചു 2025 ഏപ്രിലില്‍ ടെക്‌സാസിലെ ഫ്രിസ്‌കോയില്‍ നടന്ന ട്രാക്ക് മീറ്റിലാണ് ഓസ്്റ്റിനെ കുത്തിക്കൊലപ്പെടുത്തിയത്. ഈ കൊലപാതകത്തെ ഗൂഡ ലക്ഷ്യത്തോടെ മുന്‍കൂട്ടി പ്ലാന്‍ ചെയ്തു നടപ്പാക്കിയതായിരുന്നുവെന്നു പ്രോസിക്യൂഷന്‍ വാദിച്ചു. നരഹത്യാ കുറ്റവും പരിഗണിക്കാന്‍ കോടതി അനുവദിച്ചു

ശിക്ഷ നിര്‍ണയ ഘട്ടത്തില്‍ ആന്റണിയുടെ അമ്മ മാത്രമാണ് സാക്ഷിയായി ഹാജരായത്. തന്റെ മകന്‍ ചെയ്ത കാര്യത്തില്‍ ഖേദിക്കുന്നുണ്ടെന്നും അദ്ദേഹത്തോട് കരുണ കാണിക്കണമെന്നും അവര്‍ കോടതിയോട് അപേക്ഷിച്ചു. 2025 ഏപ്രില്‍ രണ്ടിന് ഫ്രിസ്‌കോ ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍ ഡിസ്ട്രിക്ട് സ്റ്റേഡിയത്തില്‍ വിവിധ സ്‌കൂളുകള്‍ പങ്കെടുത്ത ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരത്തി നിടെയായിരുന്നു കത്തിക്കുത്ത് ഉണ്ടായത്.

പോലീസ് പറയുന്നതനുസരിച്ച്, ഫ്രിസ്‌കോ മെമ്മോറിയല്‍ ഹൈസ്‌കൂളിലെ 11-ാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന മെറ്റ്കാല്‍ഫ്, സ്റ്റേഡിയത്തിലെ സ്‌കൂള്‍ ടെന്റിനടിയില്‍ ഉണ്ടായ തര്‍ക്കത്തി നിടെയാണ് കുത്തേറ്റത്. മഴ കാരണം ട്രാക്ക് മീറ്റിനിടെ, അന്ന് 17 വയസ്സുകാരനും ഫ്രിസ്‌കോ സെന്റിനിയല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയുമായിരുന്ന ആന്റണി മെറ്റ്കാല്‍ഫിന്റെ സ്‌കൂള്‍ ടെന്റിനുള്ളില്‍ നില്‍ക്കുന്നതിനെച്ചൊല്ലിയാണ് തര്‍ക്കം ആരംഭിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. നാല് ദിവസങ്ങളിലായി നടന്ന വിചാരണയില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ സാക്ഷിമൊഴി നല്‍കി.

Texas court finds 19-year-old guilty in stabbing death of 17-year-old during school reunion

Share Email
LATEST excelnclexrn
Top