ഹോര്‍മൂസ് നിയന്ത്രണം സംബന്ധിച്ച് പരസ്പര വിരുദ്ധമായ നിലപാടുമായി യുഎസും ഇറാനും: ഹോര്‍മൂസിലൂടെ ചരക്കു ഗതാഗതം സാധാരണ നിലയിലെന്നു യുഎസ്;അടച്ചുതന്നെയെന്നു ഇറാന്‍

ഹോര്‍മൂസ് നിയന്ത്രണം സംബന്ധിച്ച് പരസ്പര വിരുദ്ധമായ നിലപാടുമായി യുഎസും ഇറാനും: ഹോര്‍മൂസിലൂടെ ചരക്കു ഗതാഗതം സാധാരണ നിലയിലെന്നു യുഎസ്;അടച്ചുതന്നെയെന്നു ഇറാന്‍

വാഷിംഗ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം തുടരുന്നതിനിടെ നിര്‍ണായക ഹോര്‍മൂസ് കടലിടുക്കിനെ സംബന്ധിച്ചുള്ള വാദപ്രതിവാഗങ്ങള്‍ തുടരുന്നു.ഹോര്‍മൂസ് കടലിടുക്കു തുറന്നതായും ഇതിലൂെയുള്ള ചരക്കുകപ്പല്‍ ഗതാഗതം സാധാരണ നിലയിലാണെന്നും അമേരിക്ക അവാശപ്പെടുന്നു. ഹോര്‍മുസ് കടലിടുക്ക് തുറന്നിരിക്കുകയാണെന്ന അമേരിക്കന്‍ അവകാശവാദം ഇറാന്‍ തള്ളി.

ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായി അടച്ചെന്ന് ഇറാന്‍ സെനീക വിഭാഗമായ ഇസ്‌ളാമിക് റവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സ് പറയുന്നു.സുരക്ഷാ കാരണങ്ങളാല്‍ എല്ലാ കപ്പലുകള്‍ക്കും കടലിടുക്ക് അടച്ചിരിക്കുന്നു.എണ്ണക്കപ്പലുകളും വാണിജ്യ കപ്പലുകളും ഉള്‍പ്പെടെ ഒരു കപ്പലിനും കടന്നുപോകാന്‍ അനുവാദമില്ല.വിലക്ക് ലംഘിക്കുന്ന ഏതൊരു കപ്പലിനെയും ലക്ഷ്യമിടും.അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ നിയന്ത്രണം തുടരുമെന്നും
അമേരിക്ക വെടിനിര്‍ത്തല്‍ കരാര്‍ പലതവണ ലംഘിച്ചുവെന്ന ആരോപണവും ഇറാന്‍ ഉന്നയിക്കുന്നു.

എന്നാല്‍ വാണിജ്യ കപ്പലുകള്‍ ഇപ്പോഴും ഹോര്‍മുസ് കടലിടുക്കിലൂടെ സാധാരണപോലെ സഞ്ചരിക്കുന്നുവെന്നാണ് അമേരിക്കന്‍ അവകാശം. കടലിടുക്ക് തുറന്ന നിലയി ലാണ്.അന്താരാഷ്ട്ര കപ്പല്‍ ഗതാഗതം തടസ്സപ്പെട്ടിട്ടില്ല- അമേരിക്കന്‍ സൈന്യം പ്രസ്താവനയില്‍ പറയുന്നു. ഇതിനിടെ അമേരിക്കന്‍ ആക്രമണങ്ങള്‍ക്ക് നിര്‍ണായകവും തക്കതായതുമായ തിരിച്ചടികള്‍ നല്കുമെന്നുഅമേരിക്കന്‍ ആക്രമണങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കുമെന്ന ഇറാനിയന്‍ സര്‍ക്കാര്‍ അനുബന്ധ വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

US and Iran have conflicting positions on Hormuz control: US says cargo traffic through Hormuz is normal, Iran says it is closed

Share Email
LATEST excelnclexrn
Top