pulimoottil

ഉദ്യോഗസ്ഥനെ വാഹനം കയറ്റി കൊല്ലാന്‍ ശ്രമിച്ചെന്ന ആരോപണം; മെക്‌സിക്കന്‍ സ്വദേശിയെ ഐസിഇ ഏജന്റ് വെടിവെച്ചു കൊന്നു

ഉദ്യോഗസ്ഥനെ വാഹനം കയറ്റി കൊല്ലാന്‍ ശ്രമിച്ചെന്ന ആരോപണം; മെക്‌സിക്കന്‍ സ്വദേശിയെ ഐസിഇ ഏജന്റ് വെടിവെച്ചു കൊന്നു

ഹൂസ്റ്റണ്‍ ഹൂസ്റ്റണില്‍ കുടിയേറ്റ നിയമം ലംഘിക്കു ന്നത് സംബന്ധിച്ച് ഐസിഇ ഉദ്യോഗസ്ഥര്‍ വാഹനപരിശോധന നടത്തുന്നതിനിടെ മെക്‌സിക്കന്‍ സ്വദേശിയെ വെടിവെച്ചു കൊന്നു. ഉദ്യോഗസ്ഥര്‍ വാഹനം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടിവെപ്പ് നടന്നതെന്ന് ഐസിഇ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

ലോറന്‍സോ സല്‍ഗാഡോ അറൗഹോ  എന്ന മെക്‌സിക്കന്‍ സ്വദേശിയയാണ് കൊല്ലപ്പെട്ട മെക്‌സിക്കന്‍ പൗരനും അമേരിക്കയില്‍ അനധികൃതമായി താമസിച്ചിരുന്നയാളുമാണെന്ന് ഐസിഇ  വ്യക്തമാക്കി. ഫെഡറല്‍ ഉദ്യോഗസ്ഥരുടെ  പരിശോധനയ്ക്കിടെ  ഇയാള്‍  രക്ഷപ്പെടാന്‍ ഇയാള്‍ ശ്രമിച്ചതായും ഐസിഇ വ്യക്തമാക്കി.

ഐസിന്റെ വിശദീകരണമനുസരിച്ച്, മെക്‌സിക്കന്‍ പൗരന്‍  സല്‍ഗാഡോ ഐസിഇ ഉദ്യോഗസ്ഥനെ  വാഹനം ഉപയോഗിച്ച്  ഇടിച്ചുകൊല്ലാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ആത്മരക്ഷാര്‍ത്ഥം ഉദ്യോഗസ്ഥന്‍ വെടിയുതിര്‍ക്കു. കയായിരു ന്നുവെന്നും, ഗുരുതരമായി പരിക്കേറ്റ സല്‍ഗാ ഡോയെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നുവെന്നും ഐസ് അറിയിച്ചു.

അതേസമയം, മരിച്ചയാളുടെ കുടിയേറ്റ പദവിയോ വെടിവെപ്പിലേക്ക് നയിച്ച യഥാര്‍ത്ഥ സാഹചര്യ ങ്ങളോ സ്വതന്ത്രമായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
സംഭവ സ്ഥലത്തിന് സമീപത്തെ ഒരു സ്ഥാപ നത്തിന്റെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ റോയിട്ടേഴ്‌സ് പരിശോധിച്ചു. വെടിവെപ്പിന് പിന്നാലെ വെളുത്ത വാനിന് സമീപം ഒരാള്‍ നിലത്ത് കിടക്കുന്നതും ചുറ്റും ഉദ്യോഗസ്ഥര്‍ നില്‍ക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

Allegation of attempted vehicular assault on an officer; ICE agent shoots and kills Mexican national.

Share Email
LATEST excelnclexrn
Top