swayamvara
pulimoottil

മുജ്തബ ഖേമേനിയും ഇല്ലാതാകുന്നുവെന്ന പരാമര്‍ശവുമായി ഡോണള്‍ഡ് ട്രംപ്

മുജ്തബ ഖേമേനിയും ഇല്ലാതാകുന്നുവെന്ന പരാമര്‍ശവുമായി ഡോണള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: ഇറാന്റെ സൈനിക നേതൃത്വം തകര്‍ന്നതായും മൊജ്തബ ഖമേനി 90 ശതമാനവും ഇല്ലാതായുമുള്ള അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍ ട്രംപിന്റെ ആരോപണം ഇറാന്‍ നിഷേധിച്ചു. അമേരിക്കയും ഇറാനും തമ്മില്‍ നിലനില്‍ക്കുന്ന കടുത്ത സംഘര്‍ഷത്തിനിടയില്‍ ഇറാന്റെ ഉന്നത സൈനിക നേതൃത്വം പൂര്‍ണമായും തുടച്ചുനീക്കപ്പെട്ടതായ ട്രംപ്  അവകാശപ്പെട്ടു.

മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മകനായ മൊജ്തബ ഖമേനി തൊണ്ണൂറ് ശതമാനവും ഇല്ലാതായതായും ഇറാനെതിരെ അമേരിക്ക വീണ്ടും ഉപരോധം ഏര്‍പ്പെടുത്തുമെന്നും ഹോര്‍മുസ് കടലിടുക്കിലൂടെ സുരക്ഷിതമായി കടന്നുപോകുന്ന കപ്പലുകളില്‍ നിന്ന് ചാര്‍ജ് ഈടാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

‘അവര്‍ക്ക് ഇപ്പോള്‍ നാവികസേനയോ വ്യോമസേനയോ ഇല്ല. അവരുടെ നേതാക്കളെല്ലാം കൊല്ലപ്പെട്ടു,’ ട്രംപ് പറഞ്ഞു.അവരുടെ ഏറ്റവും മികച്ച നേതാക്കള്‍ കൊല്ലപ്പെട്ടുവെന്നും ഖമേനി ഇല്ലാതായെന്നും ഫെബ്രുവരി അവസാനത്തില്‍ ഇറാനില്‍ നടന്ന യുഎസ്-ഇസ്രായേല്‍ ആക്രമണത്തിന്റെ ആദ്യ ഘട്ടത്തില്‍ കൊല്ലപ്പെട്ട അലി ഖമേനിയെ പരാമര്‍ശിച്ചുകൊണ്ട് ട്രംപ് കൂട്ടിച്ചേര്‍ത്തു. വ്യോമാക്രമണത്തില്‍ പരിക്കേറ്റ മുജ്തബ, ഈ മാസം ആദ്യം ഇറാനിലും ഇറാഖിലും നടന്ന തന്റെ പിതാവിന്റെ ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Donald Trump makes a remark suggesting that Mojtaba Khamenei is also being eliminated.

Share Email
LATEST excelnclexrn
More Articles
Top