pulimoottil

അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ജനറിക് മരുന്നുകള്‍ക്ക് 200 ശതമാനം വരെ നികുതി വരുന്നു :ഇന്ത്യയ്ക്ക് തിരിച്ചടിയായേക്കാമെന്ന് ആശങ്ക

അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ജനറിക് മരുന്നുകള്‍ക്ക് 200 ശതമാനം വരെ നികുതി വരുന്നു :ഇന്ത്യയ്ക്ക് തിരിച്ചടിയായേക്കാമെന്ന് ആശങ്ക

വാഷിംഗ്ടണ്‍: അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ജനറിക് മരുന്നുകള്‍ക്ക് 200 ശതമാനം വരെ നികുതി ഏര്‍പ്പെടുത്തുമെന്നു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസില്‍ ജനറിക് മരുന്ന് ഉല്‍പാദനം വര്‍ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നു ട്രംപ് വ്യക്തമാക്കി. ട്രംപിന്റെ പ്രഖ്യാപനം ലോകത്തിലെ ഏറ്റവും വലിയ ജനറിക് മരുന്ന് കയറ്റുമതിക്കാരായ ഇന്ത്യയെ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.

ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ ജനറിക് മരുന്നുകള്‍ വിതരണം ചെയ്യുന്നതിനാല്‍ ഇന്ത്യയെ ”ലോകത്തിന്റെ ഫാര്‍മസി എന്നാണ് വിശേഷിപ്പിക്കുന്നത്. അമേരിക്കയില്‍ ഉപയോഗിക്കുന്ന ജനറിക് മരുന്നുകളുടെ ഏകദേശം 40 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളവയാണ്.2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ അമേരിക്കയിലേക്ക് 9.7 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഔഷധങ്ങള്‍ കയറ്റുമതി ചെയ്തു. ഇന്ത്യയുടെ ആകെ ഫാര്‍മസ്യൂട്ടിക്കല്‍സ് കയറ്റുമതിയായ 25.8 ബില്യണ്‍ ഡോളറിന്റെ 38 ശതമാനവും അമേരിക്കയിലേക്കാ യിരുന്നു.

ഇന്ത്യയും അമേരിക്കയും ഈ വര്‍ഷം ഫെബ്രുവരിയില്‍ ഒപ്പുവെച്ച വ്യാപാര കരാറില്‍ ജനറിക് മരുന്നുകളുടെയും അവയുടെ അസംസ്‌കൃത വസ്തുക്കളുടെയും കാര്യത്തില്‍ ഇന്ത്യയ്ക്ക് ചര്‍ച്ചയിലൂടെ പ്രത്യേക ഇളവുകള്‍ ലഭിക്കുമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയിരുന്നു.അതിനാല്‍ ട്രംപിന്റെ പുതിയ തീരുവ പ്രഖ്യാപനം ഇന്ത്യന്‍ മരുന്ന് കമ്പനികളെ എത്രത്തോളം ബാധിക്കുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

അമേരിക്കയില്‍ ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, വിഷാദരോഗം, കാന്‍സര്‍, പകര്‍ച്ചവ്യാധികള്‍, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയുടെ ചികിത്സയ്ക്കായി ഇന്ത്യന്‍ ജനറിക് മരുന്നുകളാണ് വ്യാപകമായി ഉപയോഗിക്കുന്നത് ട്രംപിന്റെ പ്രഖ്യാപനം അനുസരിച്ച് ആദ്യ രണ്ടു വര്‍ഷം അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ജനറിക് മരുന്നുകള്‍ക്ക് തീരുവ ഉണ്ടാവില്ല. മൂന്നാം വര്‍ഷം 100 ശതമാനം തീരുവ ഏര്‍പ്പെടുത്തും.

തുടര്‍ന്ന് നാലാംവര്‍ഷം 200 ശതമാനം തീരുവ ഏര്‍പ്പെടുത്തും. നിശ്ചയിച്ച സമയത്തിനുള്ളില്‍ അമേരിക്കയില്‍ ഫാക്ടറികളും ഉല്‍പ്പാദന സൗകര്യങ്ങളും സ്ഥാപിക്കാത്ത കമ്പനികള്‍ക്ക് ഇത് ശിക്ഷാസമാനമായ നടപടിയായിരിക്കും,” ട്രംപ് വ്യക്തമാക്കി.പേറ്റന്റ് ഉള്ളതോ ബ്രാന്‍ഡഡ് അല്ലെങ്കില്‍ നൂതന മരുന്നുകളോ സംബന്ധിച്ച നിലവിലെ നയം മാറ്റമില്ലാതെ തുടരുമെന്നും അദ്ദേഹം അറിയിച്ചു.

Generic medicines imported into the US may face taxes of up to 200%; concerns arise that this could be a setback for India.

Share Email
LATEST excelnclexrn
Top