pulimoottil

ചിക്കാഗോ സെന്റ് മേരീസിൽ ഗ്രാൻഡ് പേരന്റ്സ് ഡേ വിപുലമായി ആഘോഷിച്ചു

ചിക്കാഗോ സെന്റ് മേരീസിൽ ഗ്രാൻഡ് പേരന്റ്സ് ഡേ വിപുലമായി ആഘോഷിച്ചു
Share Email

ചിക്കാഗോ മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ ഗ്രാൻഡ് പേരന്റ്സ് ഡേ ജൂലൈ 26 ഞായറാഴ്ച വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ പത്തു മണിക്ക് നടന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. ജെയിംസ് മാത്യു പ്ലാത്തോട്ടത്തിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. വികാരി ഫാ. സിജു മുടക്കോടിൽ, അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുര എന്നിവർ സഹകാർമ്മികരായിരുന്നു. വിശ്വാസ ജീവിതത്തിന്റെ നെടുംതൂണുകളായ മുത്തശ്ശിമുത്തശ്ശന്മാർ വഴി ലഭിച്ച നന്മകൾക്ക് എന്നും നന്ദിയുള്ളവരായിരിക്കണമെന്ന് ഫാ. ജെയിംസ് സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. തുടർന്ന് മുത്തശ്ശിമുത്തശ്ശന്മാർക്കായി പ്രത്യേക ആശീർവാദ പ്രാർത്ഥനയും നടന്നു.

ഉപഹാര സമർപ്പണവും കൊച്ചുമക്കളുടെ ആശംസയും

ചടങ്ങിൽ കൊച്ചുമക്കളെ പ്രതിനിധീകരിച്ച് ഇവാന മണ്ണൂക്കുന്നേൽ ആശംസാ പ്രസംഗം നടത്തി. ഇടവകയിലെ എല്ലാ ഗ്രാൻഡ് പേരന്റ്സിനും ബഹുമാനപ്പെട്ട വൈദികർ പ്രത്യേക ഉപഹാരങ്ങൾ സമ്മാനിച്ചപ്പോൾ കുട്ടികൾ മംഗളഗാനം ആലപിച്ചു. രാവിലെ 8 മണിക്കും വൈകുന്നേരം 5:30 നും നടന്ന വിശുദ്ധ കുർബാനയ്ക്കും ആശീർവാദ പ്രാർത്ഥനയ്ക്കും സമ്മാന വിതരണത്തിനും ഫാ. സിജു മുടക്കോടിൽ, ഫാ. അനീഷ് മാവേലിപുത്തൻപുര, ഫാ. തോമസ് താഴപ്പള്ളി എന്നിവർ നേതൃത്വം നൽകി.

വിനോദപരിപാടികളും മികച്ച പങ്കാളിത്തവും

രാവിലെ 10 മണിയിലെ വിശുദ്ധ കുർബാനയ്ക്ക് ശേഷം സീനിയർ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഗ്രാൻഡ് പേരന്റ്സിനായി വിവിധ വിനോദപരിപാടികൾ സംഘടിപ്പിച്ചു. ജെയിംസ് ആൻഡ് മന്നു തിരുനല്ലിപ്പറമ്പിലിന്റെ നേതൃത്വത്തിൽ നടത്തിയ ആക്ടിവിറ്റി ട്രെയിനിങ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. കൈക്കാരന്മാരായ സേവ്യർ നടുപറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളക്കൽ, മജോ കുന്നശ്ശേരി, ഫെലിക്സ് പാലകൻ എന്നിവരും വോളന്റീയർമാരും പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ചു.

Share Email
LATEST excelnclexrn
More Articles
Top