Caritas hospital

ഇന്ത്യ- ചൈനാ ബന്ധം കൂടുതല്‍ ഊഷ്മളമാകുന്നു: ആറുവര്‍ഷത്തിന് ശേഷം നാഥുല പാതയിലൂടെ ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം പുനരാരംഭിക്കുന്നു

ഇന്ത്യ- ചൈനാ ബന്ധം കൂടുതല്‍ ഊഷ്മളമാകുന്നു: ആറുവര്‍ഷത്തിന് ശേഷം നാഥുല പാതയിലൂടെ ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം പുനരാരംഭിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള ചരിത്രപ്രസിദ്ധമായ നാഥുല ചുരം വഴിയുള്ള അതിര്‍ത്തി വ്യാപാരംപുനരാരംഭിക്കുന്നു. ഓഗസ്റ്റ് 1 മുതലാണഅ ഈ വഴിയുള്ള വ്യാപാരം പുനരാരംഭിക്കുക,. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ആറുവര്‍ഷമായി നിര്‍ത്തിവെച്ചിരുന്ന വ്യാപാരമാണ് വീണ്ടും ആരംഭിക്കുന്നത്. സിക്കിമിലെ വ്യാപാരികള്‍ക്കും അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങള്‍ക്കും ഇത് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍.കിഴക്കന്‍ സിക്കിമിലെ നാഥുല ചുരം വഴി 2006 ജൂലൈആറിനാണ് പഴയ സില്‍ക്ക് റൂട്ടിലൂടെയുള്ള ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം വീണ്ടും തുറന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര-സാമ്പത്തിക ബന്ധം മെച്ചപ്പെടുത്താനും അതിര്‍ത്തി പ്രദേശങ്ങളുടെ വികസനത്തിനും ഇത് സഹായിക്കുമെന്ന പ്രതീക്ഷയിലായിരുന്നു നടപടി. സാധാരണയായി എല്ലാ വര്‍ഷവും മെയ് മുതല്‍ നവംബര്‍ വരെ ആറുമാസക്കാലമാണ് ഈ വ്യാപാരം അനുവദിക്കുന്നത്.

ഏഷ്യ, മധ്യപൂര്‍വദേശം, യൂറോപ്പ് എന്നിവയെ ബന്ധിപ്പിച്ചിരുന്ന പുരാതന വ്യാപാര ശൃംഖലയാണ് സില്‍ക്ക് റൂട്ട്. ലാസയില്‍ നിന്ന് ആരംഭിച്ച് ചുംബി താഴ്വരയും നാഥുല ചുരവും കടന്ന് പശ്ചിമ ബംഗാളിലെ തമ്രലിപ്ത തുറമുഖം വരെയായിരുന്നു സിക്കിമിലൂടെയുള്ള ഈ വ്യാപാരപാത. അവിടെ നിന്ന് ശ്രീലങ്ക, ബാലി, ജാവ തുടങ്ങിയ സമുദ്രപാതകളിലേക്കും വ്യാപാരം വ്യാപിച്ചിരുന്നു.

അതിനിടെ, ചൈന അതിര്‍ത്തിയിലേക്കുള്ള അടിസ്ഥാന സൗകര്യ വികസനവും ഇന്ത്യ വേഗത്തിലാക്കിയിട്ടുണ്ട്. സിവോക്‌റാങ്‌പോ റെയില്‍പാത പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണെന്നും, ഇത് ഭാവിയില്‍ നാഥുല വരെയായി നീട്ടാന്‍ പദ്ധതിയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗാങ്‌ടോക്കിനെയും നാഥുലയെയും ബന്ധിപ്പിക്കുന്ന പുതിയ റെയില്‍പാതയുടെ സര്‍വേയും പുരോഗമിക്കുകയാണ്. കൂടാതെ റോഡ് വികസന പദ്ധതികളും അതിര്‍ത്തി മേഖലയിലെ കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നുണ്ട്.

2025-ല്‍ കൈലാസ് മാനസസരോവര്‍ തീര്‍ഥാടനവും നാഥുല വഴി പുനരാരംഭിച്ചിരുന്നു. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം പൂര്‍ണമായി പരിഹരിക്കപ്പെട്ടിട്ടില്ലെങ്കിലും, നാഥുല വഴിയുള്ള വ്യാപാരം പുനരാരംഭിക്കുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ശ്രദ്ധേയമായ മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്.

In a historic step, India and China will resume border trade through the old Silk Route.

Share Email
LATEST excelnclexrn
Top